ജുബൈൽ എസ്‌ഐസി ഫലസ്തീൻ ഐക്യദാർഢ്യം സംഘടിപ്പിച്ചു

0
758

ജുബൈൽ: ഫലസ്തീനിലെ പാവപെട്ട സ്ത്രീകളോടും കുട്ടികളോടും ഇസ്രാഈൽ പട്ടാള കിരാതരുടെ ക്രൂരതക്കെതിരെ പ്രതിഷേധിച്ചും ക്രൂരതയാൽ പിടയുന്ന ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സമസ്ത ഇസ്‌ലാമിക് സെന്റർ ജുബൈൽ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ “ഫ്രൈഡേ ഫോർ ഫലസ്തീൻ” പ്രാർത്ഥന സംഗമം നടത്തി. മുസ്‌ലിം സമൂഹത്തിനോടുള്ള ഇസ്രാഈൽ ഭരണകൂടത്തിന്റെയും ഫാസിസ്റ്റു സാമ്രാജ്യത്വ ഭരണകൂടങ്ങളുടെയും ഗൂഢാലോചനകളാണ് ഫലസ്തീനിലെ മുസ്‌ലിം ജനവിഭാഗത്തിന് എതിരെയുള്ള ഈ ആക്രമണമെന്ന് പ്രാർത്ഥന സംഗമം അഭിപ്രായപ്പെട്ടു.

എസ്‌ഐസി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഇബ്രാഹിം ദാരിമി അധ്യക്ഷത വഹിച്ചു പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജനറൽ സിക്രട്ടറി മനാഫ് മാത്തോട്ടം ആമുഖ പ്രഭാഷണം നടത്തി. ജുബൈലിലെ വിവിധ യൂണിറ്റ് തലങ്ങളിൽ നിന്നുള്ള നിരവധി പ്രവർത്തകർ പ്രാർത്ഥനാ സംഗമത്തിൽ പങ്കാളികളായി.

LEAVE A REPLY

Please enter your comment!
Please enter your name here