Saturday, 27 July - 2024

ഇന്ത്യയിലുണ്ടായ അതിശക്തമായ ഇടിമിന്നലിൽ പതിനെട്ട് ആനകൾ ചരിഞ്ഞു

മേഘാലയ: ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനമായ അസമിൽ ശക്തമായ ഇടിമിന്നലിൽ പതിനെട്ട് കാട്ടാനകൾ ചരിഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത ഇടിമിന്നലിലാണ് കാട്ടാനകൾക്ക് ദാരുണ മരണം സംഭവിച്ചത്. ആദ്യം പതിനാല് മുതിർന്ന ആനകളെ വ്യാഴാഴ്ച ഗ്രാമീണർ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് മറ്റൊരു നാല് മൃതദേഹങ്ങൾ അസമിലെ കുണ്ടോലി റിസർവ് വനമേഖലയുടെ താഴ്‌വരയിൽ ചിതറിക്കിടക്കുന്നതായി കണ്ടെത്തിയത്. സംസ്ഥാന തലസ്ഥാനമായ ഡിസ്പൂരിൽ നിന്ന് 160 കിലോമീറ്റർ അകലെയാണ് പ്രാദേശിക വന്യജീവി ഉദ്യോഗസ്ഥൻ എം.കെ.

സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടതായി അസമിലെ വനം, വന്യജീവി മന്ത്രി പരിമൽ സുക്ലബൈദ്യ പറഞ്ഞു. വിഷം അല്ലെങ്കിൽ രോഗം പോലുള്ള മറ്റേതെങ്കിലും കാരണങ്ങളുണ്ടോയെന്ന് ഫോറൻസിക് പരിശോധനയിലൂടെ കണ്ടെത്തേണ്ടതുണ്ടെങ്കിലും ഇടിമിന്നലാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ട് സൂചിപ്പിക്കുന്നു,

ബുധനാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലിൽ മൃഗങ്ങളെ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് ആനകളെ കണ്ടെത്തിയ പ്രദേശവാസികൾ പറഞ്ഞു. അതിശക്തമായ ഇടിമിന്നലാണ്‌ പ്രദേശത്ത് ഉണ്ടായിരുന്നത്. പ്രദേശത്ത് മരങ്ങൾ കത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും പ്രാദേശിക വനം റേഞ്ചർ ഓഫീസർ പറഞ്ഞു.

Most Popular

error: