Sunday, 6 October - 2024

40 മിനുട്ടിൽ 450 മിസൈൽ; ഗാസ കത്തുന്നു, മരണം 119 ആയി ഉയർന്നു ആശുപത്രികൾ നിറയുന്നു, ആരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയിലേക്കെന്ന് മുന്നറിയിപ്പ്

ഗാസ: ഗാസയിലെ 150 കേന്ദ്രങ്ങൾക്ക് നേരെ 40 മിനിറ്റിനുള്ളിൽ ഇസ്‌റാഈൽ സൈന്യം പ്രയോഗിച്ചത് 450 മിസൈലുകൾ. വ്യോമാക്രമണം തുടർച്ചയായി അപ്പാർട്ടുമെന്റുകൾ ആക്രമിക്കുകയും കാറുകൾ തകർക്കുകയും കെട്ടിടങ്ങൾ തകർക്കുകയും ചെയ്തു. പ്രദേശത്തെ തീവ്രവാദികളെ ലക്ഷ്യമിടുന്നുവെന്നാണ് ഇസ്‌റാഈൽ അവകാശവാദം. ഒറ്റരാത്രികൊണ്ട് നടത്തിയ റെയ്ഡിൽ 160 വിമാനങ്ങളും ആറ് വ്യോമ താവളങ്ങളും ഉപയോഗിച്ചിട്ടുണ്ടെന്നും ഇവിടെ നിന്നുള്ള റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. മെയ് 14 വരെ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 31 കുട്ടികൾ, 19 സ്ത്രീകൾ അടക്കം 119 ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പലസ്തീന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം,സിവിലിയന്മാർക്കും മേഖലകൾക്കുമെതിരായ ആക്രമണം തുടരുകയാണെങ്കിൽ തീർച്ചയായും ഫലസ്തീനിലെ ആരോഗ്യസംവിധാനം തകരുമെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ ഡോ: മിധാത് അബ്ബാസ് അൽ ജസീറയോട് വെളിപ്പെടുത്തി. “ഞങ്ങൾ 15 വർഷമായി ഉപരോധത്തിലും ഒന്നര വർഷമായി കൊറോണ വൈറസ് പോരാട്ടത്തിലും കഴിയുകയാണ്.

വളരെയധികം ജനസാന്ദ്രത ലക്ഷ്യമിട്ടുള്ള ആക്രമണത്തിന്റെ അഞ്ചാം ദിവസമാണ് ഇന്ന്. വരും ദിവസങ്ങളിൽ ഇതുപോലെ തുടരുകയാണെങ്കിൽ, തീർച്ചയായും വൻ അപകടമാണ് കാത്തിരിക്കുന്നത്. ഫലസ്തീൻ ആരോഗ്യ മേഖലയിൽ ഇടമില്ല. ഗാസയിൽ ഞങ്ങൾക്ക് 2,200 കിടക്കകളാണുള്ളത്. ദിവസവും നൂറുകണക്കിന് ആളുകൾ ഇത് പോലെആക്രമണങ്ങളിൽ പെടുമ്പോൾ ഒരാഴ്ചയ്ക്കുള്ളിലോ അതിനു മുമ്പായോ ആശുപത്രികൾ നിറയും. മറ്റുള്ളവരുമായി എന്തുചെയ്യണമെന്ന് ഞങ്ങൾക്ക് അറിയില്ല, അബ്ബാസ് ഉത്കണ്ഠ പ്രകടിപ്പിച്ചു. .

ആരോഗ്യ കേന്ദ്രങ്ങളെയും ഇസ്‌റാഈൽ ഇപ്പോഴും ആക്രമിക്കുകയാണ്. ഇന്നലെ ഒരു പ്രാഥമിക ആരോഗ്യ സംരക്ഷണ ക്ലിനിക്കിനെ ആക്രമിച്ചു. ഭാഗികമായി രണ്ട് ആശുപത്രികളും ആക്രമണത്തിനിരയായി. അദ്ദേഹം പറഞ്ഞു.

 

Most Popular

error: