റിയാദ്: രാജ്യത്തെ കോഫി കടകളിലെ ശീശകള്‍ അനുവദിക്കാമെന്ന് ന്ന് നഗരഗ്രാമ മന്ത്രാലയം അറിയിച്ചു. എന്നാൽ, വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുകയുള്ളൂ. തിങ്കളാഴ്ച (ശവ്വാല്‍ 5) മുതല്‍ ഉപയോക്താക്കളെ നിബന്ധനകൾ പാലിച്ച് അനുവദിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ശീശ ഉപയോഗത്തിന് കോഫിക്കടകളില്‍ ഇരിക്കുന്നവര്‍ ഒരു സീറ്റ് ഒഴിച്ചിട്ട് ഒന്നരമീറ്റര്‍ അകലം പാലിച്ചിരിക്കണം. ഒരു ടേബിളിൽ അഞ്ച് ആളുകളിൽ കൂടുതൽ ഉണ്ടാകാൻ പാടില്ല, ഒരേ കുടുംബാംഗങ്ങൾ ആണെങ്കിലും അഞ്ചാളുകളിൽ അധികമാകരുത്. മാത്രമല്ല, ടേബിളുകള്‍ക്കിടയില്‍ മൂന്നു മീറ്റര്‍ അകലം വേണമെന്നും നിബന്ധനകളിൽ വ്യക്തമാക്കുന്നു. അതേസമയം, ഇത്തരം കടകളിലെ തൊഴിലാളികൾ വാക്സിൻ സ്വീകരിക്കണമെന്ന വ്യവസ്ഥയും പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം 👇