Thursday, 19 September - 2024

സഊദിയിൽ ഇന്ന് മുതൽ വാക്‌സിനേഷൻ നിർബന്ധമായ മേഖലകൾ ഇവയാണ്

റിയാദ്: സഊദിയിൽ മുനിസിപ്പൽ സ്ഥാപനങ്ങളടക്കം വിവിധ മേഖലകളിൽ പെരുന്നാൾ ദിനം മുതൽ കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചിരിക്കണമെന്ന നിയമം പ്രാബല്യത്തിലായി. ആറ് മേഖലകളിലാണ് ഇന്ന് മുതൽ വാക്‌സിനേഷൻ എടുക്കണമെന്ന നിബന്ധന പ്രാല്യത്തിലായത്. വാക്‌സിൻ സ്വീകരിക്കാത്തവർക്ക് ഇവിടെ ജോലി ചെയ്യാനാകും. എന്നാൽ, ഇവർ ഓരോ ഏഴു ദിവസം കൂടുമ്പോഴും സ്വന്തം ചിലവിൽ എടുത്ത പിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് കയ്യിൽ വേണമെന്ന് മാത്രം. റെസ്റ്റോറന്റ്, ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ, ബാർബർ ഷോപ്പ് ആന്റ് ബ്യൂട്ടി പാർലർ, റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്കാണ് വ്യാഴാഴ്ച മുതൽ ഇത് നിർബന്ധമാക്കിയത്.

അതോടൊപ്പം, രാജ്യത്തെ മൊത്ത, റീട്ടെയിൽ വ്യാപാര സ്റ്റോറുകൾ, മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ തൊഴിലാളികൾക്കും ഇന്ന് മുതൽ വാക്‌സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. തവക്കൽനയിലെ സ്റ്റാറ്റസ് അപ്‌ഡേറ്റ് അനുസരിച്ച് ജോലിസ്ഥലത്ത് ഹാജരാകുന്ന എല്ലാ തൊഴിലാളികൾക്കും രണ്ട് ഡോസ് അല്ലെങ്കിൽ ഒരു ഡോസ് അല്ലെങ്കിൽ കൊവിഡ് വാക്‌സിൻ നൽകണമെന്ന് മന്ത്രാലയം വ്യക്തമാക്കി. രോഗബാധയിൽ നിന്ന് മോചനമായവരിൽ പ്രതിരോധ ശേഷിയുള്ളവർക്കും ജോലിക്ക് വരാനാകും. മൂന്ന് വിഭാഗങ്ങളും തവക്കൽനയിലെ സ്റ്റാറ്റസ് അടിസ്ഥാനമാക്കിയായിരിക്കും ജോലി ചെയ്യാൻ അർഹരായിരിക്കുക.

കൂടാതെ സഊദിയിലെ മുഴുവൻ മേഖലകളിലെയും തൊഴിലാളികൾക്ക് ജോലിക്ക് ഹാജരാകണമെങ്കിൽ വാക്സിനെടുത്തിരിക്കൽ നിബന്ധനയാക്കുമെന്ന് അധികൃതർ നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിലെ ജോലിക്കാർക്കും വാക്‌സിൻ നിർബന്ധമാക്കിയിട്ടുണ്ട്.

Most Popular

error: