Thursday, 12 September - 2024

ഫലസ്‌തീൻ പ്രശ്‌നം ചർച്ച ചെയ്യാൻ അടിയന്തിര ഒഐസി യോഗം വിളിച്ച് ചേർത്ത് സഊദി അറേബ്യ

സഊദി, ഈജിപ്‌ത്‌ എന്നിവയുമായി ബൈഡൻ ചർച്ച നടത്തി ഈജിപ്‌ത്‌ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ടെൽ അവീവിൽ

റിയാദ്: ഫലസ്‌തീൻ പ്രശ്‌നം ചർച്ച ചെയ്യാൻ അടിയന്തിര ഒഐസി യോഗം വലിലിച്ച് ചേർത്ത് സഊദി അറേബ്യ. നിലവിലെ സങ്കീർണ്ണമായ സാഹചര്യത്തിൽ ഞായറാഴ്ചയാണ് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ (ഒഐസി) അടിയന്തര യോഗം ചേരുക. ഒ.ഐ.സി അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഫലസ്തീൻ പ്രദേശങ്ങളിൽ തുടരുന്ന ഇസ്‌റാഈൽ ആക്രമണങ്ങളെ കുറിച്ച് ചർച്ച ചെയ്യും.

അക്രമങ്ങൾ നിയന്ത്രണാതീതമായി ഒരു സമ്പൂർണ്ണ യുദ്ധത്തിലേക്ക് നയിക്കുമെന്ന് ആശങ്കകൾ വർദ്ധിക്കുമ്പോൾ ഹാഡി അമറിനെ ദൂതനായി പ്രദേശത്തെ അയക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. സഊദി അറേബ്യയുമായും ഈജിപ്തുമായും ബന്ധപ്പെട്ട് യു ആസ് പ്രസിഡന്റ് ജോ ബൈഡൻ ബന്ധപ്പെട്ട് ചർച്ച ചെയ്യുകയും ചെയ്‌തു. നിലവിലെ സംഘർഷം ലഘൂകരിക്കാൻ ഈജിപ്ത്, ടുണീഷ്യ, ഉൾപ്പെടെ മേഖലയിലെ മറ്റ് രാജ്യങ്ങൾക്ക് ഹ്രസ്വകാല പങ്ക് വഹിക്കാനാകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകിയും പറഞ്ഞു.

അതേസമയം, വെടിനിർത്തൽ ചർച്ചയ്ക്കുള്ള ഭാഗമായി ഇസ്‌റാഈൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്താൻ ഈജിപ്ഷ്യൻ പ്രതിനിധി സംഘം ടെൽ അവീവിലുണ്ടെന്ന് ഈജിപ്ഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പേര് വെളിപ്പെടുത്താത്ത ഈജിപ്ഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതിനിധി സംഘം ആദ്യം ഗാസ മുനമ്പിൽ ഹമാസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി കര എം,മാർഗ്ഗം ഇസ്റാഈലിലേക്ക് കടന്നതായാണ് വെളിപ്പെടുത്തൽ. നേരത്തെയും പല തവണ ഈജിപ്ത് മധ്യസ്ഥത വഹിച്ചിട്ടുണ്ട്.

Most Popular

error: