Thursday, 12 September - 2024

സഊദിയിൽ ആരോഗ്യ മേഖല ജീവനക്കാർക്ക് ജൂലായ് മുതൽ വാക്‌സിൻ നിർബന്ധം

റിയാദ്: സഊദിയിൽ ആരോഗ്യ ആരോഗ്യ മേഖല ജീവനക്കാർക്ക് ജൂലായ് മുതൽ വാക്‌സിൻ നിർബന്ധമാക്കി. ജൂലായ് മുതൽ വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമേ ആരോഗ്യ മേഖല ജോലിസ്ഥലത്തേക്ക് പ്രവേശനം നൽകൂവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് ആശുപത്രികൾക്ക് മന്ത്രാലയം സർക്കുലർ അയച്ചിട്ടുണ്ട്.

തവക്കൽനയിലെ സ്റ്റാറ്റസ് അപ്‌ഡേറ്റ് അനുസരിച്ച് ജോലിസ്ഥലത്ത് ഹാജരാകുന്ന എല്ലാ തൊഴിലാളികൾക്കും രണ്ട് ഡോസ് അല്ലെങ്കിൽ ഒരു ഡോസ് കൊവിഡ് വാക്‌സിൻ നൽകണമെന്ന് മന്ത്രാലയം വ്യക്തമാക്കി. രോഗബാധയിൽ നിന്ന് മോചനമായവരിൽ പ്രതിരോധ ശേഷിയുള്ളവർക്കും ജോലിക്ക് വരാനാകും.

Most Popular

error: