മാലി: ഇരുപത്തിയഞ്ചുകാരിക്ക് ഒറ്റ പ്രസവത്തിൽ ഒമ്പത് കണ്മണികൾ. മാലി യുവതിയാണ് മൊറൊക്കോയിൽ പ്രസവത്തിൽ ഒമ്പത് കുട്ടികൾക്ക് ജന്മം നൽകിയത്. ഇവരിൽ അഞ്ച് പെൺകുട്ടികകളും നാല് ആൺകുട്ടികളുമാണ്. കുട്ടികളും യുവതിയും ഏറെ ഉന്മേഷവാന്മാരാണെന്ന് മാലി ആരോഗ്യ മന്ത്രി ഫാന്റ സിബി അറിയിച്ചു.
മാലി സ്വദേശിനിയായ ഹലീമ കിസ്സീ എന്ന യുവതിയെ വിദഗ്ദ ചികിത്സകായാണ് മൊറൊക്കോയിൽ എത്തിച്ചത്. ഏഴു കുട്ടികളാണ് യുവതിയുടെ വയറ്റിൽ ഉള്ളതെന്നായിരുന്നു കണ്ടെത്തൽ. അൾട്രാ സൗണ്ട് സ്കാനിംഗ് റിപ്പോർട്ടും ഇപ്രകാരമായിരുന്നു. എന്നാൽ പിന്നീടാണ് ഒമ്പത് കുട്ടികളാണെന്ന് തിരിച്ചറിഞ്ഞത്. സിസേറിയൻ വഴിയാണ് കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചത്.