നീണ്ട ഒരു വർഷത്തെ ഇടവേളക്ക് ശേഷം ഇരു ഹറമുകളിലും വിശുദ്ധ ഖുർആൻ കോപ്പികൾ പുനഃസ്ഥാപിച്ചു, വീഡിയോ

0
1138

മക്ക: നീണ്ട ഒരു വർഷത്തെ ഇടവേളക്ക് ശേഷം മക്കയിലെയും മദീനയിലെയും ഇരു ഹറമുകളിൽ വിശുദ്ധ ഖുർആൻ കോപ്പികൾ പുനഃസ്ഥാപിച്ചു. മദീനയിലെ പ്രവാചക പള്ളിയിലും മക്കയിലെ മസ്ജിദുൽ ഹറാമിലും വിശുദ്ധ ഖുർആൻ കോപ്പികൾ വീണ്ടും പുനഃസ്ഥാപിച്ച വീഡിയോ ആഹ്ലാദ പൂർവ്വം സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. നേരത്തെ കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിൽ മാറ്റി വെച്ചിരുന്ന ഖുർആൻ കോപ്പികളാണ് വീണ്ടും പഴയ സ്ഥാനങ്ങളിലേക്ക് പുനഃസ്ഥാപിച്ചത്. ഇനി മുതൽ വിശുദ്ധ മദീനയിലെ പ്രവാചക പള്ളിയിലും മക്കയിലെ ഹറമിലും സന്ദർശനതിനെത്തുന്നവർക്ക് വിശുദ്ധ ഖുർആൻ എടുത്ത് പാരായണം ചെയ്യാനാകും.

കഴിഞ്ഞ വർഷം മാർച്ചിലാണ് മുൻകരുതൽ നടപടിയെന്നോണം രാജ്യത്തെ പള്ളികളിൽ നിന്ന് വിശുദ്ധ ഖുർആൻ പ്രതികൾ നീക്കം ചെയ്യാൻ ഇസ്‌ലാമിക കാര്യാലയ മന്ത്രാലയം ഉത്തരവിട്ടിരുന്നത്. പിന്നീട് പള്ളികളിൽ ഖുർആൻ പ്രതികൾ പുനഃസ്ഥാപിച്ചിട്ടില്ല. ഖുർആൻ പാരായണത്തിന് മൊബൈലുകളും സ്വന്തമായി കരുതുന്ന ഖുർആനുകളും ഉപയോഗിക്കാനായിരുന്നു നിർദേശം.

എന്നാൽ, മദീനയിലും മക്കയിലും വീണ്ടും എല്ലാവർക്കും ഖുർആൻ പാരായണം ചെയ്യാവുന്ന തരത്തിൽ മുസ്ഹഫുകൾ ഷെൽഫുകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഏറെ ആശ്വാസം നൽകുന്നതാണ് ഈ കാഴ്ച. ഹറം പള്ളിയിൽ എത്തിയ സന്ദർശകർ ഈ കാഴ്ചയെ വളരെ സന്തോഷത്തോടെയാണ് വരവേറ്റത്. നിരവധി പേർ ഇത് പോസ്റ്റ് ചെയ്യുകയും ചെയ്തു.

https://youtu.be/yNWhaDRDdVY

LEAVE A REPLY

Please enter your comment!
Please enter your name here