Friday, 13 September - 2024

ജിദ്ദയിൽ കാണാതായ മലയാളിയുടെ മയ്യത്ത് മോർച്ചറിയിൽ കണ്ടെത്തി

ജിദ്ദ: ജിദ്ദയിൽ നിന്നും ഇക്കഴിഞ്ഞ വെള്ളിയാഴ്ച കാണാതായ മലയാളിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ കണ്ടെത്തി. കാസർഗോഡ് സ്വദേശി ഖാസിം ബന്ധിയോടിനെയാണ് കഴിഞ്ഞയാഴ്ച്ച മുതൽ കാണാതായിരുന്നത്. ഏറെ ദിവസത്തെ അന്വേഷണങ്ങൾ നടത്തിയിട്ടും ഫലം കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ ബുധനാഴ്ച്ച സോഷ്യൽ മീഡിയകളിലും സഹായം അഭ്യർത്ഥിച്ചിരുന്നു. ഇക്കാര്യം മലയാളം പ്രസും റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിനിടയിലാണ് ജിദ്ദയിലെ ആശുപത്രി മോർച്ചറിയിൽ മൃതദേഹം തിരിച്ചറിഞ്ഞത്.

ജിദ്ദയിലെ താലാ ക്ലിനിക്കിൽ ജോലി ചെയ്തു വന്നിരുന്നഇദ്ദേഹം ഇക്കഴിഞ്ഞ ഏപ്രിൽ മുപ്പതിന് വെള്ളിയാഴ്ച രാവിലെ പത്തര മണിക്ക് റൂമിൽ നിന്ന് പുറത്തേക്ക് പോയതായിരുന്നു. മൊബൈൽ റൂമിൽ തന്നെ വെച്ച് പള്ളിയിലേക്കായാണ് പുറത്തിറങ്ങിയത്. എന്നാൽ, പിന്നീട് കാണാതാവുകയായിരുന്നു. മൃതദേഹത്തിന്റെ അനന്തര കാര്യങ്ങൾക്കായി കെഎംസിസി നേതാക്കൾ രംഗത്തുണ്ട്.

കാസർഗോഡ് സ്വദേശിയെ ജിദ്ദയിൽ കാണാനില്ല, സഹായം തേടി സുഹൃത്തുക്കൾ, വീഡിയോ

Most Popular

error: