Thursday, 12 December - 2024

ഇന്ത്യക്ക് സഹായമായി ഖത്തർ എയറും, സൗജന്യമായി മെഡിക്കൽ ഉപകരണങ്ങൾ എത്തിക്കും

ദോഹ: കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യക്ക് സഹായമായി ഖത്തർ എയറും. ഇന്ത്യയിലേക്ക് ആവശ്യമായ മെഡിക്കൽ സഹായങ്ങൾ അടക്കമുള്ളവ സൗജന്യമായി എത്തിക്കാനാണ് ഖത്തർ എയർ രംഗത്തെത്തിയിരിക്കുന്നത്. ആഗോള വിതരണക്കാരിൽ നിന്നുള്ള മെഡിക്കൽ സഹായമടക്കമുള്ളവ സൗജന്യമായി ഇന്ത്യയിൽ എത്തിക്കാൻ തയാറാണെന്ന് ഖത്തർ എയർ അറിയിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 300 ടൺ സഹായ വസ്തുക്കൾ ദോഹയിൽ എത്തിക്കാനുള്ള പദ്ധതിയാണ് ആദ്യം ആസൂത്രണം ചെയ്തിരിക്കുന്നത്. പിന്നീട് ഇത് ഇവിടെ നിന്നും കാർഗോ വിമാനങ്ങളിൽ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കും. പി.പി.ഇ കിറ്റ്, ഓക്സിജൻ കണ്ടെയ്നറുകൾ, മറ്റ് അവശ്യമെഡിക്കൽ വസ്തുക്കൾ തുടങ്ങിയവ ഉൾപ്പെടെ വ്യക്തികളും സ്ഥാപനങ്ങളും വിതരണക്കാരും സംഭാവന ചെയ്ത സാധനങ്ങളാണ് സൗജന്യമായി എത്തിക്കുക.

ഇന്ത്യയുമായി തങ്ങൾക്ക് ദീർഘകാലത്തെയും ആഴത്തിലുമുള്ള ബന്ധമാണുള്ളതെന്ന് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു.

കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾ ഉടൻ കിട്ടുവാനായി ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/EKlixFB65tvH7kM7dHLgfp

Most Popular

error: