പെരുന്നാൾ ദിനത്തിൽ സഊദിയിൽ കർഫ്യു വരുമോ? ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതികരണം ഇങ്ങനെ

0
1640

റിയാദ്: രാജ്യത്ത് റമദാൻ അവസാന നാളുകളിലോ പെരുന്നാൾ ദിവസത്തോടനുബന്ധിച്ചോ കർഫ്യു പോലുള്ള കടുത്ത നിയന്ത്രണങ്ങൾക്ക് ആരോഗ്യ മന്ത്രാലയം ശുപാർശ ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അല്‍അബ്ദുല്‍ ആലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശങ്ങൾ സമർപ്പിച്ചിട്ടില്ലെന്നും അദ്ദേഹം അൽ ഇഖ്ബാരിയ ചാനൽ അഭിമുഖത്തിൽ പറഞ്ഞു.

പ്രതിരോധ നടപടികൾ പാലിക്കുന്നത് കർശനമായ നടപടിക്രമങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കും. വാക്സിൻ സ്വീകരിക്കുന്നത് ഉടൻ തന്നെ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രാലയം ഒരുക്കിയ എല്ലാ കേന്ദ്രങ്ങളിലും വാക്സിനുകൾ ലഭ്യമാണെന്നും വാക്സിൻ ലഭിക്കുന്നതിനായി അപ്പോയിന്റ്മെൻറുകൾ നടത്താൻ എല്ലാവരോടും മന്ത്രാലയ വക്താവ് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here