Sunday, 6 October - 2024

മുൻ ത്വായിഫ് കെഎംസിസി നേതാവ് നാട്ടിൽ മരണപ്പെട്ടു

ത്വായിഫ്: മുൻ ത്വായിഫ് കെഎംസിസി സ്ഥാപക നേതാവും ദീർഘകാലം സഊദി ത്വായിഫ് സെട്രൽ കമ്മിറ്റിയുടെ അമരക്കാരിലൊരാളുമായിരുന്ന ഇ പി അബ്ദുൽ കരീം ചെറുമുക്ക് (62) എന്നവർ മരണപ്പെട്ടു. ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലമായിരുന്നു മരണം. ത്വായിഫ് സൂഖിൽ ഏവർക്കും സുപരിജിതനായിരുന്നു. പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലായിരുന്നു. ഖബറടക്കം വൈകുന്നേരം 5 മണിക്ക് ചെറുമുക്ക് ജുമുഅത്ത് പള്ളി കബർസ്ഥാനിൽ.

മലപ്പുറം ജില്ലയിൽ ചെറുമുക്ക് സ്വദേശിയാണ്. ഭാര്യ: ഫാത്തിമ. മക്കൾ: ശരീഫ്, സകീർ ഹുസൈൻ, സൽ‍മത്ത്. മരുമക്കൾ: ശംഷീറ, ഫാസിറ.

രാത്രിവരെ തിരഞ്ഞെടുപ്പ് പ്രവർത്തനവുമായി സജീവമായിരുന്ന അദ്ദേഹത്തിന്റെ നിര്യാണത്തിൽ ത്വായിഫ് കെഎംസിസി ദുഃഖവും അനുശോചനവും രേഖപെടുത്തി. മയ്യത്ത് നിസ്കാരത്തിൽ ഉൾപ്പെടുത്താനും അദ്ദേഹത്തിന്റെ മഗ്ഫിറത്തിനായ് പ്രാർത്ഥിക്കണമെന്നും ത്വായിഫ് കെഎംസിസി ആവശ്യപ്പെട്ടു.

Most Popular

error: