ജിദ്ദ: രണ്ടരപ്പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ബാഗ്ദാദിയ്യ ഈസ്റ്റ് കെഎംസിസി ഉപദേശക സമിതി അംഗമായ കീഴാറ്റൂർ അബ്ദുൽ കരീം ഫൈസിക്ക് ബാഗ്ദാദിയ്യ ഈസ്റ്റ് ഏരിയ കെഎംസിസി യാത്രയയ്പ്പ് നൽകി. കെഎംസിസി സെൻട്രൽ കമ്മിറ്റി ഹാളിൽ വെച്ച് നടന്ന പരിപാടി ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബുഅബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ഏരിയ കെഎംസിസി പ്രസിഡന്റ് നാണി ഇസ്ഹാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
മജീദ് പുകയൂർ, ടി.കെ അബ്ദുറഹ്മാൻ, നാസർ പൂവ്വത്താണി, ഹാഷിർ കുറുവ, ഹുസൈൻ കരിങ്കറ, അഷ്‌റഫ് താഴെക്കോട് തുടങ്ങിയവർ യാത്ര മംഗളം നേർന്നു. ബാഗ്ദാദിയ്യ ഈസ്റ്റ് ഏരിയ കെഎംസിസി വക ഉപഹാരം ഭാരവാഹികൾ കരീം ഫൈസിക്ക് സമ്മാനിച്ചു. കരീം ഫൈസി മറുപടി പ്രസംഗം നടത്തി.
ജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ് കൂളത്ത് സ്വാഗതവും ഷബീറലി കോഴിക്കോട് നന്ദിയും പറഞ്ഞു.