Saturday, 27 July - 2024

കോടികളുടെ തട്ടിപ്പ്; സഊദിയിൽ നിന്നെത്തിയ കാസർഗോഡ് കാരനെ സിബിഐ അറസ്‌റ്റ് ചെയ്‌തു

ഡൽഹി: വൻ തുക ലാഭം വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ കാസർകോട്ടുകാരനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഇൻറർപോൾ ഇടപെടലിനെ തുടർന്ന് സഊദി അറേബ്യ നാടുകടത്തിയ സുധീർ മുഹമ്മദ് ചെറിയ വണ്ണാറക്കൽ ആണ് പിടിയിലായത്. 10 കോടിയുടെ വെട്ടിപ്പ് നടത്തിയതി‍െൻറ പേരിലാണ് ഇയാൾക്കെതിരെ നടപടിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

ഫോറെക്സ്ട്രേഡിന്റെ പേരിൽ കൂടിയ പലിശ വാഗ്ദാനം ചെയ്ത് 61 ദിവസത്തേക്ക് പണം വാങ്ങിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. രണ്ടു ശതമാനം കമീഷൻ വാഗ്ദാനം ചെയ്ത് ഏജൻറുമാരെ നിയമിച്ചായിരുന്നു തട്ടിപ്പ്. 9.98 കോടി രൂപയാണ് വെട്ടിച്ചത്. നിക്ഷേപകർക്ക് മുതലോ പലിശയോ നൽകാതെ കബളിപ്പിച്ചുവെന്നാണ് പരാതി. കേരള ഹൈകോടതി നിർദേശത്തെ തുടർന്നാണ് സി.ബി.ഐ അന്വേഷണം. കേരള പൊലീസ് ആദ്യം അന്വേഷിച്ച കേസിൽ, ഇയാൾക്കെതിരെ ചെന്നൈയിൽ അഞ്ചു കേസുണ്ട്.

പ്രധാന സഊദി, ഗൾഫ് വാർത്തകൾ യഥാ സമയം അറിയാൻ 👇

https://chat.whatsapp.com/JLhn9GxWXELDnZY185AMox

Most Popular

error: