Friday, 13 September - 2024

സഊദിയിൽ പൊതുമേഖലയിലെ റമദാൻ ഡ്യൂട്ടി സമയം പ്രഖ്യാപിച്ചു

റിയാദ്: വിശുദ്ധ റമദാനില്‍ പൊതുമേഖലാ ജീവനക്കാരുടെ സമയം പ്രഖ്യാപിച്ചു. ദിനേന അഞ്ചു മണിക്കൂർ ജോലിയാണ് റമദാനിൽ ഉണ്ടാകുകയെന്ന് സഊദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.. കൊവിഡ് വ്യാപനം തടയുന്ന മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ തുടരേണ്ടതിനാല്‍ ജീവനക്കാര്‍ മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഡ്യൂട്ടിക്ക് ഹാജരാകേണ്ടത്. ഇതിന്റെ ഭാഗമായി ഓരോ ഗ്രൂപ്പിന്റെയും ഡ്യൂട്ടി സമയം തമ്മില്‍ ഒരു മണിക്കൂറിന്റെ അന്തരം നിര്‍ണയിച്ചിട്ടുണ്ട്.

ആദ്യ ഗ്രൂപ്പിന്റെ ഡ്യൂട്ടി സമയം രാവിലെ ഒമ്പതര മുതല്‍ ഉച്ചക്ക് രണ്ടര വരെയും രണ്ടാമത്തെ ഗ്രൂപ്പിന്റെ ജോലി സമയം രാവിലെ പത്തര മുതല്‍ വൈകീട്ട് മൂന്നര വരെയും മൂന്നാമത്തെ ഗ്രൂപ്പിന്റെ ഡ്യൂട്ടി സമയം രാവിലെ പതിനൊന്നര മുതല്‍ വൈകീട്ട് നാലരെ വരെയുമായിരിക്കും.

Most Popular

error: