റിയാദ്: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ എസ് ഡി പി ഐ സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം നേതാക്കൾ അറിയിച്ചു. ധ്രുവികരണ രാഷ്ട്രീയത്തിനെതിരെ ജനകിയ ബദൽ എന്ന ആശയത്തിലൂന്നി പ്രവാസികൾക്കിടയിൽ പ്രചരണം നടത്തുന്നതിനായി സോഷ്യൽ ഫോറം സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ അഷ്‌റഫ് വേങ്ങൂരിനെ കോർഡിനേറ്റർ ആക്കി സമതി രൂപികരിച്ചു. ഇടത് വലത് മുന്നണികൾ കാലാകാലങ്ങളായി ബി ജെ പിയെ സഹായിക്കുന്ന നിലപാടുകളാണ് സ്വികരിക്കുന്നതെന്നും വർഗീയതയുടെ പേരിൽ പുകമറ സൃഷ്ടിച്ചു അധികാരത്തിൽ എത്തുക എന്നതിൽ കവിഞ്ഞു സംഘപരിവാര രാഷ്ട്രീയത്തെ എതിർക്കുന്നതിൽ ഇരു മുന്നണികളും പരാജയമാണെന്നും സോഷ്യൽ ഫോറം ആരോപിച്ചു.
വരും ദിവസങ്ങളിൽ പ്രവാസ സമൂഹങ്ങൾക്കിടയിൽ എസ് ഡി പി ഐ മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രിയം, സജീവ ചർച്ചയക്കുന്നതിനുള്ള കാമ്പയിനുകൾ സംഘടിപ്പിക്കും. പാർലമെന്റിൽ സംഘ്പരിവാരത്തിനെതിരെ ശക്തമായ നിലപാട് സ്വികരിക്കുന്നതിനു എൻ ആർ സി /സി എ എ വിരുദ്ധ സമര നായകൻ തസ്‌ലിം റഹ്മാനിയുടെ വിജയം ഉറപ്പിക്കേണ്ടതുണ്ട്. നിലവിൽ പാർലമെന്റ് അംഗത്വം രാജിവെച്ചു നിയമ സഭയിലേക്ക് മത്സരിക്കുന്ന ജനപ്രതിനിധി ജനാധിപത്യത്തെ അവഹേളിക്കുകയാണ് അതിനാൽ ഇത്തരം കപട രാഷ്ട്രിയ നിലപാടു കൾക്കെതിരെ പ്രവാസി സമൂഹത്തിന്റെ പ്രതിക്ഷേധം നാട്ടിലെ തിരഞ്ഞെടുപ്പിൽ ഉയരണമെന്നും യോഗം വിലയിരുത്തി.
സോഷ്യൽ ഫോറം സ്റ്റേറ്റ് പ്രസിഡന്റ് നൂറുദ്ദിൻ തിരൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റേറ്റ് സെക്രട്ടറി ഉസ്മാൻ തൃശൂർ, അസീസ് പയ്യന്നൂർ, വൈസ് പ്രസിഡന്റമാരായ ലത്തീഫ് എൻ എൻ, മുഹീനുദ്ദീൻ മലപ്പുറം, ബ്ലോക്ക് നേതാക്കളായ അബ്ദുൽ ജലീൽ നിലമ്പുർ, കുഞ്ഞുമുഹമ്മദ് (ബാപ്പുട്ടി ), ഷാഫി കണ്ണൂർ, നാസർ പട്ടാമ്പി, ഫൈസൽ തിരൂർ എന്നിവർ സംസാരിച്ചു