തിരുവനന്തപുരം: പശ്ചിമേഷ്യന്‍ മേഖലയില്‍ സംഘര്‍ഷം തുടരുന്നതിനിടെ കരിപ്പൂരില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്നും റദ്ദാക്കി. 20 സര്‍വീസുകളാണ് റദ്ദാക്കിയത്. കരിപ്പൂരില്‍ എത്തേണ്ട 20 സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. അതേസമയം, ഫ്‌ളൈനാസ് (റിയാദ്), സലാം എയര്‍ (മസ്‌ക്കത്ത്) എന്നിവ സര്‍വീസ് നടത്തി.
തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് എത്തിച്ചേരേണ്ട 14 വിമാനങ്ങളും പുറപ്പെടേണ്ട 13 വിമാനങ്ങളും നേരത്തെ റദ്ദാക്കിയിരുന്നു.
ഇന്നലെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫിലേക്കുള്ള 21 സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. തിരിച്ചുള്ള 20 സര്‍വീസുകളും റദ്ദാക്കി.





