ദുബൈ ഡെപ്യൂട്ടി ഭരണാധികാരി അന്തരിച്ചു

0
793

ദുബൈ: ദുബൈ ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും യു എ ഇ ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു. 74 വയസായിരുന്നു. ദുബൈ ഭരണാധികാരി
യും യു എ ഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരൻ കൂടിയാണ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം.

1947ഡിസംബർ 25 ന് ജനിച്ച ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം ദുബൈ ഉപ ഭരണാധികാരി, ദുബൈ മുനിസിപ്പാലിറ്റി പ്രസിഡന്റ് പദവി ഉൾപ്പെടെ നിരവധി പദവികൾ അലങ്കരിച്ചിട്ടുണ്ട്. യുഎഇ ധനകാര്യ മന്ത്രിയായി 50 വർഷമായി പ്രവർത്തിച്ചിട്ടുണ്ട്. ദുബൈ നഗരത്തിന്റെ വളർച്ചയിൽ സ്ത്യുതർഹമായ സേവനങ്ങൾ നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here