ജിദ്ദ: കോട്ടക്കൽ മണ്ഡലം കെഎംസിസി സംഘടിപ്പിക്കുന്ന നിയമ സഭ തെരഞ്ഞെടുപ്പ് കൺവെൻഷനും കാൽ നൂറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മണ്ഡലം കെഎംസിസി ട്രഷറർ ഇബ്രാഹീം ഹാജിക്കുള്ള യാത്രയയ്‌പ്പും വ്യാഴാഴ്ച രാത്രി ഒമ്പതു മണിക്ക് ഷറഫിയ്യയിലുള്ള കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കെഎംസിസി ജില്ലാ – സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ പങ്കെടുക്കുന്ന പരിപാടിയിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കോട്ടക്കൽ മണ്ഡലത്തിലെ മുഴുവൻ കെഎംസിസി പ്രവർത്തകരും പങ്കെടുക്കണമെന്ന് ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് കല്ലിങ്ങൽ, ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ എന്നിവർ അഭ്യർത്ഥിച്ചു.