റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 382 പുതിയ കൊവിഡ് രോഗികൾ കൂടി സ്ഥിരീകരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 6 പേർ മരണപ്പെടുകയും 271 രോഗമുക്തി നേടുകയും ചെയ്‌തിട്ടുണ്ട്.
നിലവിൽ 3,811 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 574 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,596 ആയും വൈറസ് ബാധിതർ 384,271 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 263 രോഗികൾ രോഗ മുക്തി നേടിയതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 373,864 ആയും ഉയർന്നു.