ത്വായിഫ്: സഊദിയിലെ ത്വായിഫിൽ എറണാകുളം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു. നോർത്ത് പറവൂർ പതിയാഴത്ത് ഹക്കീം (49) ആണ് മരണപ്പെട്ടത്. ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി 12 മണിയോടെ മരണപ്പെടുകയായിരുന്നു. ത്വായിഫ് നവോദയ ആക്ടിംഗ് സിക്രട്ടറിയാണ്.