Saturday, 27 July - 2024

അറബ് ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം സഊദി; ആഗോള തലത്തിൽ 21 ആം സ്ഥാനം

149 സന്തോഷ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 139

റിയാദ്: അറബ് ലോകത്തെ ഏറ്റവും കൂടുതൽ സന്തോഷമുള്ള രാജ്യം സഊദി അറേബ്യയാണെന്നു കണക്കുകൾ. ഐക്യരാഷ്‌ട്രസഭയുടെ ഈ വർഷത്തെ കണക്കുകളിലാണ് അറബ് ലോകത്ത് ഒന്നാം സ്ഥാനവും ആഗോള തലത്തിൽ ഇരുപത്തിയൊന്നാം സ്ഥാനവും സഊദിയെ തേടിയെത്തിയത്. അറബ് ലോകത്ത് രണ്ടാം സ്ഥാനം യുഎഇ കരസ്ഥമാക്കി. ആഗോള തലത്തിൽ 27 ആം സ്ഥാനത്തുള്ള യുഎഇ ക്ക് പിറകെ 35 ആം സ്ഥാനം നേടിയ ബഹ്‌റൈൻ ആണ് അറബ് ലോകത്ത് മൂന്നാം സ്ഥാനത്ത്. 149 രാജ്യങ്ങളാണ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.

അഫ്‌ഗാനിസ്ഥാൻ ആണ് അൽപം പോലും സന്തോഷം ലഭിക്കാത്ത രാജ്യം. സിംബാവേ, റുവാണ്ട, ബോസ്ത്വാന, ലിസോത്തോ തുടങ്ങിയ രാജ്യങ്ങളാണ് അഫ്‌ഗാന് പുറമെ ഏറ്റവും പിന്നിലായി സന്തോഷം ലഭിക്കാത്ത രാജ്യങ്ങൾ. ഫിൻലൻഡ്‌, ഡെന്മാർക്, സ്വിട്സർലാൻഡ്, ഐസ്‌ലാൻഡ്, നെതർലാൻഡ് തുടങ്ങിയ രാജ്യങ്ങളാണ് സന്തോഷം ലഭിക്കുന്ന രാജ്യങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ആദ്യ അഞ്ചു രാജ്യങ്ങൾ.

149 സന്തോഷ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 139 ആമതാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് അൽപം നില മെച്ചപ്പെടുത്തിയിട്ടുണ്ട് ഇന്ത്യ. കഴിഞ്ഞ വർഷം 140 ആം സ്ഥാനത്തും 2019 ൽ 144 ആം സ്ഥാനത്തുമായിരുന്നു ഇന്ത്യ. അതേസമയം, ഇന്ത്യയുടെ അയൽ രാജ്യങ്ങളായ പാകിസ്ഥാൻ 105 ആം സ്ഥാനവും ചൈന 84 ആം സ്ഥാനവും പങ്കിട്ടു.

ഗൾഫ് ന്യൂസ്‌ വാർത്തകൾക്ക് വാട്സാപ്പിൽ ജോയിൻ ചെയ്യാൻ 👇

https://chat.whatsapp.com/LjFwNhcipzv6Jf9YM5xpxK

Most Popular

error: