മക്കയിൽ ഏഷ്യൻ പൊളിക്ലിനിക്കിലെ മലയാളി ഡോക്ടർ മരണപ്പെട്ടു

0
1412

മക്ക: മക്കയിലെ ഏഷ്യൻ പോളി ക്ലിനിക്കിലെ ഡോക്ടർ കാദർ കാസിം (എ.കെ. കാസിം-49) നിര്യാതനായി. കാസർകോട് പൈവളിക സ്വദേശിയാണ്. മൊബൈലില്‍ ലഭിക്കാതായതോടെ താമസിക്കുന്ന മുറിയില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഹൃദയാഘാതംമൂലമായിരുന്നു മരണം.

മക്ക ഏഷ്യന്‍ പോളി ക്ലിനിക്ക് മാനേജറായും ഡോക്ടറായും ആറ് വര്‍ഷത്തോളമായി സേവനം അനുഷ്ടിച്ചുവരികയായിരുന്നു. ദീർഘകാലം ഉപ്പള കൈകമ്പയിൽ ഡോക്ടറായി സേവനം ചെയ്തിരുന്നു. മംഗളൂരു ഒമേഗ ആസ്പത്രിയിലും സേവനം അനുഷ്ടിച്ചിരുന്നു. മംഗളൂരു യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായും പ്രവര്‍ത്തിച്ചിരുന്നു.

സാമൂഹ്യ സേവന രംഗത്തും സജീവമായിരുന്ന ഡോക്ടർ മംഗളൂരു ഫള്‍നീരിലെ അപ്പാര്‍ട്ട്‌മെന്റിലാണ് കുടുംബ സമേതം താമസിച്ചിരുന്നത്.
ഹമീദലി കമ്പാറിന്റെയും (മുഗുളി ഹമീദ്) സുലൈഖയുടേയും മകനാണ്. ഭാര്യ: ജസീല. മക്കള്‍: കാമില്‍ കാസിം (എം.ബി.ബി.എസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥി, എ.ജെ മെഡിക്കല്‍ കോളേജ്), ഷാമില്‍ കാസിം (എം.ബി.ബി.എസ് ഒന്നാംവാര്‍ഷ വിദ്യാര്‍ത്ഥി, ബംഗളൂരു ഗവ. മെഡിക്കല്‍ കോളേജ്). സഹോദരങ്ങള്‍: റസിയ ഹനീഫ ഉപ്പള, ഷമീമ അബ്ദുല്ല കയ്യാര്‍.

മലയാളംപ്രസ്സ് ഗൾഫ് വാർത്തകൾ ലഭിക്കാൻ വാട്ട്സ്ആപിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/LjFwNhcipzv6Jf9YM5xpxK

LEAVE A REPLY

Please enter your comment!
Please enter your name here