ത്വായിഫ്: നാൽപത്തഞ്ച് വർഷത്തോളമായി ത്വായിഫ് ബുഖാരിയ്യയിൽ ടൈലറായി ജോലി ചെയ്യുന്ന ലക്നോ കാലബസാർ മുഹമ്മദ് ഹനീഫ് (66) അന്തരിച്ചു. ഉച്ചക്ക് മുമ്പ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാൽപത് വർഷം മുമ്പാണ് അവസനാമായി നാട്ടിൽ പോയി വന്നത്. പരേതന് നാട്ടിൽ ബന്ധുക്കളായി അധികമാരുമില്ല.
തായിഫിലുണ്ടായിരുന്ന ഏക സഹോദരൻ ഇപ്പോൾ നാട്ടിലാണ്. ജനാസ മറവുചെയ്യാനുള്ള പ്രവര്‍ത്തനങ്ങളുമായി ത്വായിഫ് കെ.എം.സി.സി പ്രസിഡണ്ട് നാലകത്ത് മുഹമ്മദ് സാലിഹ് സാഹിബ് രംഗത്തുണ്ട്.
നാൽപത് വർഷം മുമ്പെത്തിയ ഉത്തര്‍പ്രദേശ് സ്വദേശി ഹൃദയാഘാതം മൂലം ത്വായിഫിൽ നിര്യാതനായി
By Gulf1
393
Previous article
Next article