മക്ക: കെട്ടിടത്തിൽനിന്ന് വീണ് മഞ്ചേരി സ്വദേശി മരണപ്പെട്ടു. മക്കയിൽനിന്നും 200 കിലോമീറ്റർ ജിസാൻ റോഡിൽ ലൈത്തിൽ സൂപ്പർമാർക്കറ്റിൽ ജോലിചെയ്യുകയായിരുന്ന മഞ്ചേരി എളങ്കൂർ സ്വദേശി തൊണ്ടിയിൽ മുഹമ്മത് എന്ന ചെറിയാപ്പുവാണ് കെട്ടിടത്തിൽ നിന്ന് വീണ് മരണപ്പെട്ടത്.
ലൈത്തിൽ ജോലി ചെയ്യുന്ന വ്യാപാര സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ടെറസ്സിൽ നിന്ന് ഇന്നലെ രാവിലെയാണ് വീണ് മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
സുരക്ഷാ വകുപ്പുകൾ മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് നീക്കി. സംഭവത്തിൽ ലൈത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.