നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച ഒരു കിലോഗ്രാം 210 ഗ്രാം ഹഷിഷുമായി യുവതി പിടിയിലായി. തൃശൂർ വെങ്ങിണിശേരി താഴേക്കാട്ടിൽ വീട്ടിൽ രാമിയ (33) ആണ് നെടുമ്പാശേരി പോലീസിൻ്റെ പിടിയിലായത്. ഇന്ന് രാവിലെ 9 മണിയോടെ ബഹ്റൈനിലേക്ക് പോകാൻ എത്തിയതാണ് യുവതി.
അന്താരാഷ്ട്ര ഡിപ്പാർച്ചർ ഹാളിൽ സാധാരണ നിലയിൽ നടത്താറുള്ള പരിശോധനയ്ക്കിടെ സംശയം തോന്നിയ സി.ഐ.എസ്.എഫ് വിവരം പോലിസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസും സി.ഐ.എസ്.എഫും ചേർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഹഷീഷ് ഓയില്‍ കണ്ടെത്തിയത്. തുടർന്ന് പോലിസ് യുവതിയെ അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ പോലിസ് മേധാവി കെ.കാർത്തിക് പറഞ്ഞു. എസ്.എച്ച്.ഒ പി. ശശികുമാർ, എസ്.ഐ സി.പി ബിനോയി, എ.എസ്.ഐ ബിജേഷ്, സി.പി.ഒ മാരായ പി.വി ജോസഫ്, രശ്മി പി. കൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
കഴിഞ്ഞ ദിവസം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളപരിസരങ്ങളിൽ പോലിസ് നടത്തിയ പരിശോധനയിൽ വിവിധ ആളുകളിൽ നിന്നായി നാല് കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയിരുന്നു.
മയക്കുമരുന്നുമായി ബഹ്റൈനിലേക്ക് പോകാനെത്തിയ യുവതി പിടിയില്‍; തൃശൂർ സ്വദേശിനി രാമിയ ആണ് പിടിയിലായത്
By Gulf1
293