അൽ ഐനിൽ രണ്ട്​ ദിവസം മുൻപ്​ കാണാതായ മലയാളി യുവാവിനെ മോർച്ചറിയിൽ കണ്ടെത്തി

0
372

അൽഐൻ: രണ്ട്​ ദിവസം മുൻപ്​ കാണാതായ യുവാവിനെ അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട്​ ബന്തടുക്ക സ്വദേശി പാറപ്പള്ളി അബ്ദുല്ല കുഞ്ഞി കൊന്നക്കാടാണ്​ (33) അൽഐനിലെ ആശുപത്രി മോർച്ചറിയിൽ ഉള്ളതായി വിവരം ലഭിച്ചത്. വാഹനാപകടത്തിൽ മരണപ്പെട്ടതിനെ തുടർന്ന് ഇവിടേക്ക് മാറ്റുകയായിരുന്നുവെന്നാണ് വിവരം. ഞായറാഴ്ച രാവിലെ അൽഐനിലേക്ക് സാധനം എടുക്കാൻ പോയതായിരുന്നു. രണ്ടുദിവസമായി ഇദ്ദേഹത്തെക്കുറിച്ച് വിവരം ഇല്ലാത്തതിനാൽ ബന്ധുക്കളും കെ.എം.സി.സി പ്രവർത്തകരും അഅന്വേഷണത്തിലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം അൽഐൻ മോർച്ചറിയിൽ ഉള്ളതായി അറിഞ്ഞത്.

കമ്പനിയിൽ സെയിൽസ്മാനായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്കൊണ്ടുപോകുന്നതിനായി ബന്ധുക്കൾക്കൊപ്പം കെഎംസിസി പ്രവർത്തകരും രംഗത്തുണ്ട്. കുടുംബ സമേതം അബൂദബിയിലായിരുന്നു താമസം. ഭാര്യ: ജുനൈദ. മക്കൾ: അബൂബക്കർ സിദ്ദീഖ്, മുഹമ്മദ് അദ്നാൻ. പിതാവ്: പരേതനായ അബൂബക്കർ.മാതാവ് അലീമ. സഹോദരി റുഖിയ.

LEAVE A REPLY

Please enter your comment!
Please enter your name here