ദമാം: കിഴക്കൻ സഊ കൊവിഡ് ബാധയേറ്റ് സ്വദേശി മരണപ്പെട്ടു. തൃശൂർ കുമരനെല്ലൂർ ആമ്പക്കാട്ട് വളപ്പിൽ അബൂബക്കർ (61) ആണ് ദമാമിൽ കൊവിഡ് ബാധിച്ചു മരണപ്പെട്ടത്. രണ്ടാഴ്ച മുമ്പാണ് ദമാം മുവാസാത് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി ആരോഗ്യ നില വഷളാവുകയും ഇന്ന് രാവിലെ മരിണപ്പെടുകയുമായിരുന്നു. കഴിഞ്ഞ 35 വർഷമായി ദമാമിൽ പ്രവാസിയായ ഇദ്ദേഹം ഖത്തീഫിൽ സൂപ്പർ മാർക്കറ്റ് നടത്തി വരികയായിരുന്നു.
ഭാര്യ ജമീല. മക്കൾ: ഷഫീഖ്, സഫിയ, സഫീറ, സഫീന. നാട്ടിലേക്ക് അവധിക്കു പോയിരുന്ന മകൻ ഷഫീഖ് തിരിച്ചെത്തി ബഹ്‌റൈനിൽ ക്വാറന്റൈനിൽ കഴിയുകയാണ്. അദ്ദേഹം നാളെ ദമാമിലെത്തി മൃതദേഹം ഇവിടെത്തന്നെ മറവു ചെയ്യും. ദമാം മുവാസാത് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മറവു ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.