നാട്ടിലേക്ക് പോകാനായി വിമാനത്താവളത്തിലേക്ക് പോകും വഴി അപകടം, ജുബൈൽ – ഖഫ്ജി റോഡിൽ പ്രവാസികൾ അപകടത്തിൽ പെട്ടു

0
1942

ജുബൈൽ: കിഴക്കൻ സഊദിയിലെ ജുബൈൽ ഖഫ്ജി റോഡിൽ വാഹനാപകടം. നാട്ടിലേക്ക് പോകാനായി പുറപ്പെട്ട പ്രവാസി സുഹൃത്തിനെ കൊണ്ട് വിടാനായി പോയ ബംഗ്ലാദേശി സംഘമാണ് അപകടത്തിൽ പെട്ടത്. രണ്ട് യാത്രക്കാരും ഡ്രൈവറും ഉൾപ്പെടെ മൂന്ന് പേരടങ്ങുന്ന ടൊയോട്ട ഇന്നോവ കാർ ആണ് അപകടത്തിൽ പെട്ടത്.

അപകടത്തിൽ കാറിന്റെ ഡ്രൈവറും മുൻ സീറ്റിലെ യാത്രക്കാരനും വാഹനത്തിന്റെ ഉള്ളിൽ അകപ്പെട്ടു. ഇവരെ പുറത്ത് എടുക്കാനുള്ള ശ്രമം നടക്കുകയാണ്. പിറകിൽ ഇരുന്ന യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. അതിൽ ഒരാളെ കൊണ്ട് നാട്ടിലേക്ക് പോകുവാൻ ഖഫ്ചിയിൽ നിന്നും എയർപോർട്ടിൽ പോകുന്ന വഴിയായിരുന്നു അപകടം.

പോലീസ്സും ബന്ധപ്പെട്ട വകുപ്പുകളും സംഭവസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. രക്ഷാ പ്രവർത്തനം തുടരുകയാണെന്ന് ഇതുവഴി യാത്ര ചെയ്ത മലയാളി സംഘം അറിയിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക