ആരാണ് പരസ്യം നൽകിയതെന്ന് വ്യക്തമല്ല
കൊച്ചി: സിനിമാ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയിലെ ഭാരവാഹികളായവർക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾക്കു പിന്നാലെ സംഘടനയ്ക്കെതിരെ ട്രോളോട് ട്രോളാണ്. എഎംഎംഎ ഓഫീസിന് മുമ്പില്‍ റീത്ത് വെച്ചുള്ള ലോ കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ഉൾപ്പെടെ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ എഎംഎംഎ ആസ്ഥാന ഓഫീസ് ഓൺലൈൻ വിൽപന സൈറ്റായ ഒഎൽഎക്‌സിൽ വിൽപനയ്‌ക്ക് ഇട്ടിരിക്കുകയാണ് ഏതോ വിരുതർ.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വിലകേട്ടാൽ ഞെട്ടും. 20,000 രൂപ!! ‘അർജന്റ് സെയിൽ’ എന്ന് നൽകിക്കൊണ്ടാണ് ഇടപ്പള്ളിയിലുള്ള അമ്മ ഓഫീസിന്റെ ചിത്രങ്ങൾ പോസ്‌റ്റ് ചെയ്‌തത്. 20,000 സ്‌ക്വയർഫീറ്റിലുള്ള കെട്ടിടത്തിൽ പത്ത് വാഷ്‌റൂമുണ്ടെന്നും റെഡി ടു മൂവ് ആണ് എന്നും നൽകിയിട്ടുണ്ട്. മുട്ടലുകൾ കാരണം കതകുകൾക്ക് ബലക്കുറവുണ്ടെന്നും മൂന്ന്-നാല് ദിവസങ്ങൾക്കകം വിൽപന പൂർത്തീകരിക്കണമെന്നും നൽകിയിട്ടുണ്ട്. എന്നാൽ ആരാണ് പരസ്യം നൽകിയതെന്ന് വ്യക്തമല്ല.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടന്ന വെളിപ്പെടുത്തലുകളിൽ കുറ്റാരോപിതരായവർ ഉൾപ്പെട്ട സാഹചര്യത്തിൽ എഎംഎംഎ ഭരണസമിതി പിരിച്ചുവിട്ടിരുന്നു. കുറ്റാരോപിതനായ നടൻ സിദ്ദിഖ് എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് പ്രസിഡന്റ് മോഹൻലാൽ അടക്കം രാജിവെച്ചുകൊണ്ട് ഭരണസമിതി പിരിച്ചുവിട്ടത്. ഇതിന് പിന്നാലെ എഎംഎംഎയുടെ തലപ്പത്ത് വനിതകൾ വരണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക