സഊദി നാഷണൽ കെഎംസിസി പുതിയ കമ്മിറ്റി പ്രഥമ യോഗം തങ്ങൾ ഉദ്ഘാടനം ചെയ്തു
റിയാദ്: കാലത്തിന്റെ കാവലാളാകാൻ കെഎംസിസി പ്രവർത്തകർ തയ്യാറാകണമെന്നും
പ്രവാസി ക്ഷേമ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും സംസ്ഥാന മുസ്‌ലിംലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. കെഎംസിസി സഊദി നാഷണൽ കമ്മിറ്റിയുടെ പുതുതായി തെരഞ്ഞെടുത്ത ഭാരവാഹികളുടെ വിർച്വൽ മീറ്റിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങൾ.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പ്രവാസികളുടെ ജീവൽപ്രധാനമായ വിഷയങ്ങളിൽ സമർപ്പണബോധത്തോടെ ഇടപെടുന്ന സഊദി കെഎംസിസിയുടെ കരുത്തുറ്റ പദ്ധതിയാണ് സുരക്ഷാ പദ്ധതിയെന്നും കൂടുതൽ പ്രവാസികളിലേക്ക് ഈ പദ്ധതിയുടെ സന്ദേശം എത്തിക്കാനും അവരെ ചേർത്തുനിർത്തി ആപൽഘട്ടങ്ങളിൽ കൈത്താങ്ങാകാനും സാധിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
സഹജീവി സ്നേഹത്തിന്റെ ഉത്തമ മാതൃകയാണ് സാമൂഹ്യ സുരക്ഷാ പദ്ധതി. ഇതുവഴി സഊദിയിലെ പ്രവാസി സമൂഹത്തിന്റെ പ്രതീക്ഷയായി മാറിയ കെഎംസിസി ഇനിയും നൂതനമായ പദ്ധതികൾ ആവിഷ്കരിച്ച് കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ദിശാബോധം നൽകി മുന്നേറണമെന്നും തങ്ങൾ പറഞ്ഞു. നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയ അധ്യക്ഷത വഹിച്ചു.
മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം, സെക്രട്ടറി പ്രൊഫ. ആബിദ് ഹുസ്സൈൻ തങ്ങൾ എം എൽ എ ആശംസകൾ നേർന്നു. കെഎംസിസി നാഷണൽ കമ്മിറ്റി മുഖ്യ രക്ഷാധികാരി കെ പി മുഹമ്മദ് കുട്ടി ചർച്ചക്ക് തുടക്കം കുറിച്ചു. കമ്മിറ്റി ഭാരവാഹികളായ അഹമ്മദ് പാളയാട്ട്, ഖാദർ ചെങ്കള, നിസാം മമ്പാട്, വി കെ മുഹമ്മദ്, ഷറഫുദ്ദീൻ കന്നേറ്റി, കരീം താമരശ്ശേരി, സൈദ് മൂന്നിയൂർ, സുലൈമാൻ മാളിയേക്കൽ, മുഹമ്മദ് സാലി നാലകത്ത്, ലത്തീഫ് തച്ചംപൊയിൽ, ഉസ്മാനലി പാലത്തിങ്ങൽ, ബഷീർ മൂന്നിയൂർ, ആലിക്കുട്ടി ഒളവട്ടൂർ, നാസർ വെളിയങ്കോട്, ഫൈസൽ ബാബു, ബഷീർ മാള, സമദ് പട്ടനിൽ, സൈദ് അരീക്കര, സമദ് ആഞ്ഞിലങ്ങാടി, നാസർ എടവണ്ണക്കാട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് സ്വാഗതവും സെക്രട്ടറി ഹാരിസ് കല്ലായി നന്ദിയും പറഞ്ഞു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




