തൊഴിൽ നിയമം ലംഘിച്ചു; 15 പ്രവാസികൾ അറസ്റ്റിൽ

0
997

മസ്കറ്റ്: തൊഴിൽ നിയമം ലംഘിച്ച 15 പ്രവാസികൾ അറസ്റ്റിലായി.
ഒമാനിൽ ദോഫാർ ഗവർണറേറ്റിൽ തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് 15 പ്രവാസികൾ പിടിയിലായത്.

ദോഫാർ ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലേബർ, റോയൽ ഒമാൻ പോലീസിന്റെയും സാമൂഹിക വികസന മന്ത്രാലയത്തിന്റെയും സഹകരണത്തോടെ ഗവർണറേറ്റിലെ പ്രവാസി വഴിയോരക്കച്ചവടക്കാർക്കും യാചകർക്കുമെതിരെ നടത്തിയ പരിശോധനയിൽ 15 പേരെ നിയമലംഘനം ആരോപിച്ച് അറസ്റ്റ് ചെയ്തു.

ഒമാൻ തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് തൊഴിൽ നിയമം ലംഖിച്ച പതിനഞ്ചു പേരുടെ അറസ്റ്റ് വ്യക്തമാക്കിയിരിക്കുന്നത്. നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക