Saturday, 27 July - 2024

സഊദിയിൽ സ്കൂൾ ബസ് കാറുമായി കൂട്ടിയിടിച്ച് നാല് വിദ്യാർഥിനികൾക്ക് ദാരുണ മരണം

ദമാം: സഊദിയിൽ സ്കൂൾ ബസ് കാറും കൂട്ടിയിടിച്ച് മൂന്ന് വിദ്യാർഥിനികൾ മരിച്ചു. കിഴക്കൻ സഊദിയിലെ അൽ ജുബൈലിലാണ് സംഭവം. അപകടത്തിൽ ഗുരുതര പരിക്കേറ്റ കാർ ഡ്രൈവർ ജുബൈൽ അൽ മന ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. പരിക്കേറ്റ ബസ് ഡ്രൈവറെ റോയൽ കമീഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിൽ ബുധനാഴ്ച വൈകീട്ടാണ് അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. ജുബൈലിലെ അൽ വർത്താൻ മസ്ജിദിൽ ഇന്ന് ഉച്ചകഴിഞ്ഞ് മയ്യത്ത് നിസ്കാര ശേഷം നാല് പെൺകുട്ടികളുടെ മയ്യത്ത് നിസ്കാരം നടന്നു.

ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിലെ അൽമത്റഫിയ ഡിസ്ട്രിക്ടിൽ ഹൈസ്‌കൂൾ വിദ്യാർഥിനികൾ സഞ്ചരിച്ചിരുന്ന കാറും റോയൽ കമീഷൻ സ്കൂൾ ട്രാൻസ്പോർട്ട് ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലായിരുന്നു വിദ്യാർഥിനികൾ ഉണ്ടായിരുന്നത്. സഹോദരനോടൊപ്പം സ്കൂളിൽ നിന്ന് മടങ്ങുകയായിരുന്നു ഇവർ.

അപകട വിവരം അറിഞ്ഞയുടൻ സിവിൽ ഡിഫൻസ്, ട്രാഫിക്, ഇൻഡസ്ട്രിയൽ സെക്യൂരിറ്റി, റെഡ് ക്രസൻറ് എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. അപകടത്തിൽ മരിച്ചവരും പരിക്കേറ്റവരും ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.

അതേസമയം, ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിലെ അൽമുത്ർഫിയ പരിസരത്തെ താമസക്കാർ സമീപവാസികൾക്ക് അപകടമുണ്ടാക്കുന്ന ജങ്ഷനുകളിൽ ട്രാഫിക് നിയന്ത്രണം കർശനമാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. സമീപത്തെ ചില റോഡ് ഉപയോക്താക്കളുടെ അശ്രദ്ധയും ട്രാഫിക് സിഗ്നലുകളും ട്രാഫിക് മുൻഗണനകളും അവഗണിക്കുകയാണെന്നും ഇവർ കുറ്റപ്പെടുത്തി.

ഡ്രൈവിങ് ദിശയും ബസിന്റെ വേഗതയും അറിയാൻ ജുബൈലിലെ എല്ലാ സ്കൂൾ ട്രാൻസ്പോർട്ട് ബസുകൾക്കും കൺട്രോൾ റൂമുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള ഒരു ട്രാക്കിംഗ് സംവിധാനം ജുബൈൽ റോയൽ കമ്മീഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ആന്തരിക നിരീക്ഷണ ക്യാമറകളും ഓഡിയോ, വീഡിയോ വഴി ബസ് ഡ്രൈവറുമായി നേരിട്ട് ആശയവിനിമയം നടത്താനുള്ള സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: