റിയാദിൽ പാലക്കാട്‌ സ്വദേശിനി താമസസ്ഥലത്ത് അന്തരിച്ചു

റിയാദ്: ഉംറ വിസയിൽ സൗദിയിൽ എത്തിയ പാലക്കാട് ജില്ലയിലെ നെന്മാറ കൈറാടിയിലെ വടക്കേപ്പറമ്പ് ബഷീറിൻ്റെ ഭാര്യ ലൈല റിയാദിൽ ഹൃദ്യാഘാതം മൂലം മരണപ്പെട്ടു 50 വയസായിരുന്നു.

ഒന്നര മാസം മുമ്പ് ഉംറ ആവിശ്വാർത്ഥം സൗദിയിൽ എത്തിയതായിരുന്നു ഉംറക്ക് ശേഷം
റിയാദിലുള്ള മകൻ്റെയും, മകളുടെയും അടുത്ത് താമസിച്ച് വരിക്കായിരുന്നു .
ഭർത്താവ് ബഷീർ നാട്ടിൽ ആണ്
മക്കൾ : നിസാർ ( ബാംഗ്ലൂർ) അൻസർ (റിയാദ് )
അനീഷ ( റിയാദ് )

നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ജനാസ റിയാദിൽ ഖബറടക്കും.

റിയാദ് കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ജുനൈദ് ഓമച്ചപ്പുഴ, അബൂബക്കർ ദാരിമി പൂക്കോട്ടൂർ എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നുണ്ട്