ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്ന് പ്രഖ്യാപിക്കാന്‍ നടത്തിയ പാര്‍ട്ടി ദുരന്തത്തില്‍ അവസാനിച്ചു. മെക്സികോയിലെ സാന്‍ പെദ്രോയിലാണ് സംഭവം. അഭ്യാസത്തിനായെത്തിച്ച ചെറുവിമാനത്തിന് തീ പിടിച്ച് പൈലറ്റിനാണ് ദാരുണാന്ത്യമുണ്ടായത്.
സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ‘ഓ ബേബി’ എന്നെഴുതി ബലൂണ്‍ കൊണ്ട് അലങ്കരിച്ച് വച്ചിരിക്കുന്നതിന് മുന്നില്‍ ദമ്പതികള്‍ കൈകോര്‍ത്ത് പിടിച്ച് ഉല്ലാസഭരിതരായി നില്‍ക്കുന്നത് വിഡിയോയില്‍ കാണാം.
ഗര്‍ഭസ്ഥ ശിശു പെണ്‍കുട്ടിയാണെന്ന് അറിയിക്കുന്നതിനായി പിങ്ക് പുക പറത്തി വിമാനം പറന്നു വരുന്നതായാണ് സംഘം പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ പിങ്ക് പുകയോടെ പറന്നുയരുന്നിടയില്‍ വിമാനത്തിന്റെ ഇടത്തേ ചിറകിന് തകരാര്‍ സംഭവിക്കുകയും നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയുമായിരുന്നു.
വിമാനം തീപിടിച്ച് അതിഥികള്‍ക്ക് മുന്നിലേക്ക് തകര്‍ന്ന് വീഴുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ വിഡിയോയില്‍ കാണാം. 32കാരനായ ലൂയി ഏയ്ഞ്ചല്‍ എന്ന പൈലറ്റാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പൈലറ്റ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
🚨#WATCH: Terrifying footage of a Gender reveal party turns tragic as hired pilot crashes and dies
Watch as horrifying footage shows a gender reveal celebration taking a tragic turn. A hired pilot in a small Piper PA-25 plane experiences a shallow dive… pic.twitter.com/3biwE2ciL7
— R A W S A L E R T S (@rawsalerts) September 3, 2023

