റിയാദ്: സഊദിയിലെ എല്ലാ എയർപോർട്ടുകളിൽ നിന്നും യാത്ര പോകുന്നവരുടെ ലഗേജുകള്‍ നിശ്ചിത അളവ് വ്യവസ്ഥ പാലിക്കണമെന്ന നിബന്ധന ഗള്‍ഫ് എയര്‍ കർശനമാക്കി. ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം റിയാദ് എയർപോർട്ടിൽ യാത്രക്കാർക്ക് ലഗേജ് പ്രശ്നം കടുത്ത രീതിയിൽ ബാധിച്ചിരുന്നു. യാത്രക്കെത്തിയവരുടെ ലഗേജുകൾ നിശ്ചിത അളവിൽ ഉള്ളതല്ലെന്ന കാരണം ചൂണ്ടിക്കാട്ടി എയർപോർട്ടിലെ തന്നെ ബാഗേജ് റാപ്പിങ് സംവിധാനം വഴി പെട്ടികൾ മാറ്റാനായിരുന്നു നിർദേശം. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക, രാജ്യങ്ങളിലേക്കുള്ള യാത്രക്കാണ് ഗള്‍ഫ് എയര്‍ ഈ നിബന്ധന വെച്ചിട്ടുള്ളത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആദ്യ ഘട്ടത്തിൽ ദമാമില്‍ മാത്രമുണ്ടായിരുന്ന കാര്‍ട്ടണ്‍ അളവ് പരിഷ്‌കാരം ഗള്‍ഫ് എയര്‍ ഇപ്പോൾ സഊദിയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും നിര്‍ബന്ധമാക്കിയിരിക്കയാണ്. 2022 ജൂലൈ 10 മുതലാണ് ദമാമില്‍ ഈ വ്യവസ്ഥ നടപ്പാക്കിയത്. 56 സെന്റിമീറ്റര്‍ വീതിയും 31 സെന്റിമീറ്റര്‍ നീളവുമുള്ള ബോക്‌സുകളാണ് ഗള്‍ഫ് എയര്‍ അംഗീകരിച്ചിട്ടുള്ളത്. ഇത് പാലിക്കാതെ എത്തുന്നവർ വിമാനത്താവളത്തിൽ വെച്ച് പെട്ടി മാറ്റേണ്ട അവസ്ഥയാണ്.
റിയാദ് വിമാനത്താവളത്തിൽ 65 റിയാലാണ് ഒരു പെട്ടിക്ക് കമ്പനി ഈടാക്കുന്നത്. സാധാരണ നിലയിൽ 23 കിലോയുടെ രണ്ട് പെട്ടികളാണ് ഒരാള്‍ക്ക് അനുവദിക്കുന്നത്. ഫാമിലി സഹിതം പോകുന്നവക്കാണ് ഇത് ഏറെ ദുരിതം തീർക്കുന്നത്. അതേസമയം, ഗള്‍ഫ് എയര്‍ മാത്രമാണ് കാര്‍ട്ടണ്‍ അളവ് നിശ്ചയിച്ചിരിക്കുന്നത്. മറ്റു വിമാനങ്ങള്‍ക്ക് ഈ വ്യവസ്ഥയില്ല. എന്നാൽ, ദമാം വിമാനത്താവളത്തിൽ കൂടി നാട്ടിലേക്ക് പോകുന്നവർക്ക് ദമാം വിമാനത്താവളത്തിന്റെ ബാഗേജ് സൈസ് പാലിക്കണം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




