സഊദി വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്, വിമാന ബാഗേജ് പോളിസിയിൽ മാറ്റം വരുത്തിയതായി ദമാം എയർപോർട്ട്

0
15811

ദമാം: സഊദിയിലെ ദമാം കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ട് ചെക്ക്ഡ് ബാഗേജ് സംബന്ധിച്ച പുതിയ നയങ്ങൾ വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുതിയ നയം അനുസരിച്ച് സാധാരണ യാത്രാ ബാഗേജുകൾക്ക് പുറമേ, ബാഗേജുകളും ശരിയായി പാക്ക് ചെയ്ത പരന്ന പ്രതലത്തിലുള്ള പെട്ടികളും യാത്രക്കാർക്ക് വിമാനത്തിൽ കൊണ്ടുപോകാൻ അനുവാദമുണ്ട്.

വൃത്താകൃതിയിലുള്ളതും ക്രമരഹിതവുമായ ആകൃതിയിലുള്ള ബാഗേജുകൾ, അയഞ്ഞ കയറുള്ള ബാഗേജുകൾ, നീളമുള്ള സ്ട്രാപ്പുകളുള്ള ബാഗേജുകൾ എന്നിവക്ക് നിരോധനം ഉണ്ട്.

യാത്രക്കാർ വിമാനത്താവളത്തിലെത്തുന്നതിന് മുമ്പ് തന്നെ ഇക്കാര്യങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.