Thursday, 19 March - 2026

പൂമ്പാറ്റകള്‍ കുറയുന്നു; സംരക്ഷിച്ചില്ലെങ്കില്‍ ആവാസവ്യവസ്ഥയില്‍ വലിയ മാറ്റമെന്ന് പഠനം

യൂറോപ്പില്‍ ചിത്രശലഭങ്ങള്‍ അപകടാവസ്ഥയിലാണെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍, അത് അത്ര ചെറിയ ഒരു പ്രശ്നമല്ലെന്നും ചിത്രശലഭങ്ങളുടെ നിലനില്‍പ്പ് ആവാസവ്യസസ്ഥയുടെ സന്തുലിതാവസ്ഥയ്ക്ക് അത്യന്താപേക്ഷമാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു, പ്രത്യേകിച്ചും കാര്‍ഷിക മേഖലയ്ക്ക്. 

ഫ്രാൻസിന്‍റെ ജൈവ വൈവിധ്യ നിരീക്ഷണ കേന്ദ്രമായ (Observatoire National de la Biodiversité – ONB) 2022-ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, ഫ്രാൻസിലെ മെയിൻലാൻഡിൽ വസിക്കുന്ന 301 ഇനം ചിത്രശലഭങ്ങളിൽ, 200 എണ്ണം കഴിഞ്ഞ നൂറ്റാണ്ടിന് ശേഷം ഏതെങ്കിലും ഒരു പ്രദേശത്ത് നിന്നെങ്കിലും അപ്രത്യക്ഷമായിട്ടുണ്ട്. മൊത്തത്തിൽ, ഇത് 66% സ്പീഷീസുകളെയാണ് പ്രതിനിധീകരിക്കുന്നത്. മാത്രമല്ല, യൂറോപ്യൻ പരിസ്ഥിതി ഏജൻസിയുടെ കണക്കനുസരിച്ച്, 20 വർഷത്തിനുള്ളിൽ യൂറോപ്പിലെ പകുതിയോളം പുൽമേടിലെ ചിത്രശലഭങ്ങളും അപ്രത്യക്ഷമായി. എന്നാൽ ചിത്രശലഭങ്ങളുടെ ഭീഷണിയുടെ വ്യാപ്തി പലർക്കും ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

‘തേന്‍റെ ആവശ്യത്തിനായി തേനീച്ച ഒഴികെ ആവാസവ്യവസ്ഥയില്‍ മറ്റ് പ്രാണി വര്‍ഗ്ഗങ്ങള്‍ വഹിക്കുന്ന പങ്ക് ഇപ്പോഴും ഭൂരിപക്ഷം പേര്‍ക്കും മനസിലായിട്ടില്ലെന്ന്’ ഫ്രാൻസിലെ മ്യൂസിയം നാഷണൽ ഡി ഹിസ്റ്റോയർ നേച്ചർ അവരുടെ വെബ്സൈറ്റില്‍ പറയുന്നു. 

Most Popular

error: