അബുദാബിയിൽ നിർമാണത്തിലിരുന്ന മുസ്‌ലിം പള്ളി ഭാഗികമായി തകർന്നു വീണു; നിരവധി പേർക്ക് പരുക്ക്

0
1613

അബുദാബി: അബുദാബിയിൽ അൽ ബത്തീൻ മേഖലയിൽ നിർമാണത്തിലിരിക്കുന്ന മുസ്‌ലിം പള്ളിയുടെ ഒരു ഭാഗം തകർന്നു നിരവധി പേർക്ക് പരുക്ക്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിർമാണം നടന്നുകൊണ്ടിരുന്ന മുസ്‌ലിം പള്ളിയുടെ ഒരു ഭാഗമാണ് തകർന്ന് വീണത്. അബുദാബി പൊലീസും അബുദാബി സിവിൽ ഡിഫൻസും ഉടൻ എത്തി. അപകട സ്ഥലത്ത് ഉണ്ടായിരുന്നവരെ ഒഴിപ്പിക്കുകയും സുരക്ഷിത സ്ഥലത്തേക്കു മാറ്റുകയും ചെയ്തു.

ആരും അപകട സ്ഥലത്തേക്കു പോകരുതെന്നും ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നു മാത്രം വിവരങ്ങൾ അറിയണമെന്നും പൊതുജനങ്ങളോട് അബുദാബി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.