കൃത്രിമം നടത്തുന്ന ഉംറ സർവീസ് സ്ഥാപനങ്ങൾക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ഹജ്ജ്‌ ഉംറ മന്ത്രാലയം

0
870

റിയാദ്: കൃത്രിമം നടത്തുന്ന ഉംറ സർവീസ് സ്ഥാപനങ്ങൾക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ഹജ്ജ്‌ ഉംറ മന്ത്രാലയം.

നികുതി വെട്ടിപ്പിന് ശ്രമിച്ച് ചില ഉംറ സർവീസ് കമ്പനികളും സ്ഥാപനങ്ങളും ഉംറ തീർഥാടകർ എത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളിൽ കൃത്രിമങ്ങൾ കാണിക്കുകയാണ്. 

വിദേശ തീർഥാടകർക്കുള്ള സേവന പാക്കേജിൽ നിന്ന് ഗതാഗത സേവനം ഒഴിവാക്കി, കരാതിർത്തി പോസ്റ്റുകൾ വഴിയാണ് തീർഥാടകർ രാജ്യത്ത് പ്രവേശിക്കുന്നത് എന്ന നിലക്ക് തെറ്റായ വിവരങ്ങൾ സിസ്റ്റത്തിൽ നൽകിയാണ് ചില ഉംറ സർവീസ് കമ്പനികൾ നികുതി വെട്ടിപ്പ് നടത്തുന്നത്.

ഗതാഗത സേവനത്തിനുള്ള നിരക്കിനൊപ്പം അടക്കേണ്ടിവരുന്ന മൂല്യവർധിത നികുതി ലാഭിക്കാനാണ് കമ്പനികൾ ഇങ്ങിനെ കൃത്രിമം കാണിക്കുന്നത്. കരാതിർത്തി പോസ്റ്റുകൾ വഴി ബസ് മാർഗവും മറ്റും എത്തുന്ന തീർഥാടകർ സൗദിയിൽ ഗതാഗത സേവനങ്ങൾക്കുള്ള നിരക്കുകൾ അടക്കൽ നിർബന്ധമല്ല. എന്നാൽ വിമാന, കപ്പൽ മാർഗങ്ങളിൽ എത്തുന്ന തീർഥാടകർ ഗതാഗത സേവനങ്ങൾക്കുള്ള നിരക്കുകൾ അടക്കണം.