റിയാദ്: ഒരു പാർക്കിൽ കാൽനടയാത്രക്കാരെ ശല്യം ചെയ്തതിന് 17 പൗരന്മാരെയും 3 താമസക്കാരെയും ഹഫ്ർ അൽ-ബാതിൻ പോലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവർ ഗതാഗതം തടസ്സപ്പെടുത്തുകയും ഔദ്യോഗിക വാഹനങ്ങളിൽ അതിക്രമിച്ച് കയറുകയും ചെയ്‌തതായി പോലിസ് വിശദീകരിച്ചു.
അവരെ അറസ്റ്റ് ചെയ്യുകയും തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്‌തു.




