പ്രവാസികൾ നാട്ടിലേക്കയച്ച പണത്തിൽ വൻ വർധനവ്

0
3223

റിയാദ്: കഴിഞ്ഞ മാസം പ്രവാസികൾ നാട്ടിലേക്കയച്ച പണത്തിൽ വൻ വർധനവ്. മാർച്ചിൽ പ്രവാസികൾ നാടുകളിലേക്ക് അയച്ച തുക 14.7 ബില്യൺ ഡോളറായി ഉയർന്നതായി സഊദി സെൻട്രൽ ബാങ്ക് (സാമ) അടുത്തിടെ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സാമയുടെ കണക്കുകൾ പ്രകാരം സഊദി അറേബ്യയിലെ പ്രവാസികളുടെ വ്യക്തിഗത പണമയയ്ക്കൽ വാർഷികാടിസ്ഥാനത്തിൽ മാർച്ചിൽ 5 ശതമാനം ഉയർന്ന് 14.7 ബില്യൺ റിയാലായി.

മുൻ മാസത്തെ അപേക്ഷിച്ച്, സഊദി അറേബ്യയിലെ പ്രവാസികളിൽ നിന്നുള്ള പണമയയ്ക്കൽ 31 ശതമാനം അഥവാ 3.5 ബില്യൺ റിയാൽ വർദ്ധിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

2020 ജൂലൈയിൽ 15.2 ബില്യൺ റിയാലിലെത്തിയതിന് ശേഷം പ്രവാസി പണമയയ്ക്കൽ 1.5 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയിട്ടുണ്ടിപ്പോൾ.

അതേസമയം, സഊദി പൗരന്മാർ മറ്റ് രാജ്യങ്ങളിലേക്കുള്ള പണമയയ്ക്കൽ മാർച്ചിൽ 2 വർധിച്ച് 6.62 ബില്യൺ റിയാലായി.