ശക്തമായ സഊദിവത്കരണം ലക്ഷ്യം കാണുന്നു, രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 11 ശതമാനമായി കുറഞ്ഞു, സാമ്പത്തിക രംഗത്ത് സഊദി കുതിപ്പ്: ധനകാര്യ മന്ത്രി

0
2150

റിയാദ്: വിട്ടു വീഴ്ചയില്ലാതെ കണിശമായി നടപ്പാക്കുന്ന സഊദിവത്കരണം ലക്ഷ്യം കാണുന്നു. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 11 ശതമാനമായി കുറഞ്ഞതായി ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2021ലെ നാലാം പാദത്തിലെ കണക്കുകളാണ് പുറത്ത് വന്നത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നിർദ്ദേശങ്ങൾക്കും തുടർനടപടികൾക്കും നന്ദി പറയുന്നതായി ധനമന്ത്രി മുഹമ്മദ് അൽ ജദാൻ പറഞ്ഞു.

സഊദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഊദി സർക്കാർ തുടർച്ചയായ വിജയ പരമ്പരകൾ കൈവരിക്കുന്നത് തുടരുകയാണെന്ന് ഈദ് അൽ ഫിത്വറിനോടനുബന്ധിച്ച് നടത്തിയ പ്രസ്താവനയിൽ അൽ-ജദാൻ ഊന്നിപ്പറഞ്ഞു.

നിരവധി പ്രോഗ്രാമുകളിലൂടെയും സംരംഭങ്ങളിലൂടെയും തൊഴിലവസരങ്ങൾ നൽകുകയും നിക്ഷേപ പ്രവാഹം വർദ്ധിപ്പിക്കുകയും ചെയ്യുന്നത് ഉൾപ്പെടെ നിരവധി ശ്രദ്ധേയമായ നേട്ടങ്ങൾ സഊദി അറേബ്യ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അൽ ജദ്ആൻ ഊന്നിപ്പറഞ്ഞു.

പ്രധാന പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഉയർന്ന വേഗതയും രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നാണ്, സേവനങ്ങളും ജീവിത നിലവാരവും തുടർച്ചയായി മെച്ചപ്പെടുത്തുന്നത് സഊദി അറേബ്യയുടെ വിജയമാണ്.

ആർട്ടിക്കിൾ IV കൺസൾട്ടേഷനുകളുടെയും കൊവിഡ്-19 മഹാമാരിയെ നേരിടാൻ സഊദി അറേബ്യ സ്വീകരിച്ച സാമ്പത്തിക രീതികളുടെയും റിപ്പോർട്ടിന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ന്റെ ഉയർന്ന അന്താരാഷ്ട്ര അംഗീകാരം ലഭിച്ചതായി ധനമന്ത്രി എടുത്തുപറഞ്ഞു.

അടുത്ത കുറച്ച് വർഷങ്ങളിൽ സഊദി സമ്പദ്‌വ്യവസ്ഥയെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി മാറ്റുന്നതിനുള്ള തന്റെ ജോലി തുടരാനും തന്റെ ശ്രമങ്ങൾ ഇരട്ടിയാക്കാനുമുള്ള പ്രതിജ്ഞ ധനമന്ത്രി എടുത്തു പറഞ്ഞു.