ട്വിറ്റർ ഇനി ഇലോൺ മസ്കിന് സ്വന്തം, കരാര്‍ ഉറപ്പിച്ചത് 44 ബില്യണ്‍ ഡോളറിന്

0
1921

ന്യൂയോര്‍ക്: ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ട്വിറ്റര്‍ ഇനി ലോകത്തിലെ ഏറ്റവും സമ്പന്നനനായ ഇലോണ്‍ മസ്‌കിന് സ്വന്തം. മോഹവിലയായ 44 ബില്യണ്‍ ഡോളറിനാണ് കരാര്‍ ഉറപ്പിച്ചത്. ട്വിറ്ററിനെ ഏറ്റെടുക്കാമെന്ന ഇലോണ്‍ മസ്‌കിന്റെ വാഗ്ദാനം ട്വിറ്റര്‍ ബോര്‍ഡ് അംഗീകരിച്ചു. 44 ബില്യണ്‍ ഡോളര്‍ റൊക്കം പണമായി നല്‍കാമെന്നാണ് കരാര്‍. ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെ ഉടമസ്ഥനായ മസ്ക് ഇതോടെ റ്റ്വിറ്ററിന്റെ കൂടി ഉടമയായി മാറി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു ഓഹരിക്ക് 54.20 ഡോളർ (4,148 രൂപ) എന്ന തോതിൽ ഓഹരിയുടമകൾക്ക് നൽകിയാണ് ഏറ്റെടുക്കൽ പൂർത്തിയാക്കിയത്. 44 ബില്യണിനാണ് കരാര്‍. ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികള്‍ ഈ മാസം ആദ്യം മസ്‌ക് സ്വന്തമാക്കിയിരുന്നു. ട്വിറ്ററിന്റെ ഓഹരിയിലെ ക്ലോസിംഗ് മൂല്യത്തേക്കാള്‍ 38 ശതമാനം കൂടുതലാണ് കരാര്‍ തുക.

43 ബില്ല്യണ്‍ ഡോളര്‍ ഓഫര്‍ ചെയ്ത ശേഷം ഇതാണ് തന്റെ ബെസ്റ്റ് ആന്റ് ഫൈനല്‍ ഓഫര്‍ എന്നായിരുന്നു മസ്‌ക് വ്യക്തമാക്കിയത്. ഓഹരിക്ക് 54.20 ഡോളറായിരുന്നു വാഗ്ദാനം. എന്നാല്‍ ഒരു പടി കൂടി കടന്നാണ് 44 ബില്യണ്‍ ഡോളറിനാണ് മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയത്. ട്വിറ്ററില്‍ ഒന്‍പത് ശതമാനത്തിലേറെ ഇലോണ്‍ മസ്‌ക് ഓഹരി സ്വന്തമാക്കിയതിന് പിന്നാലെയാണ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിനെ മുഴുവനായി വാങ്ങാനുള്ള താത്പര്യം ഇലോണ്‍ മസ്‌ക് അറിയിച്ചത്. തുടക്കത്തില്‍ ഇതിനെ തമാശയായി കരുതിയ ട്വിറ്റര്‍ മാനേജ്‌മെന്റ് ഇലോണ്‍ മസ്‌ക് പൊന്നുംവില പ്രഖ്യാപിച്ചതോടെ ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കുകയായിരുന്നു.

അതേസമയം, ട്വിറ്ററിനെ എക്കാലത്തെയും മികച്ചതാക്കുമെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനായാണ് നിലകൊള്ളുന്നതെന്നും മസ്‌ക് പ്രഖ്യാപിച്ചു. തന്റെ വിമര്‍ശകരും ട്വിറ്ററില്‍ തുടരുമെന്നാണ് പ്രതീക്ഷയെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനായാണ് നിലകൊള്ളുന്നതെന്നും മുമ്പില്ലാത്തവിധം മികച്ചതായി ട്വിറ്ററിനെ മാറ്റാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

വാര്‍ത്ത പുറത്തുവന്ന ശേഷം ട്വിറ്ററിന്റെ ഓഹരി മൂല്യം 4.5 ശതമാനം ഉയര്‍ന്നു. 51.15 ഡോളറിലാണ് ന്യൂയോര്‍ക്ക് ഓഹരി വിപണിയില്‍ ട്വിറ്റര്‍ ഓഹരികളുടെ വിപണനം.

ഇലോൺ മസ്‌കിന്റെ വാഗ്ദാനം നിരസിച്ച് ട്വിറ്റർ ഷെയർഹോൾഡർ സഊദി രാജകുമാരൻ