ഹൂതികൾ തട്ടിയെടുത്ത യു.എ.ഇ ചരക്കുകപ്പലിൽ മൂന്ന് മലയാളിക്കളെന്ന് റിപ്പോർട്ട്, ഒരാൾ ഏവൂർ സ്വദേശി

0
2256

ഹരിപ്പാട്: കഴിഞ്ഞ ഞായറാഴ്ച യമനിലെ ഹൂതി വിമതർ തട്ടിയെടു ത്ത യു.എ.ഇ യുടെ പതാക വാഹക ചരക്കുകപ്പലിലുണ്ടായിരുന്ന മൂന്ന് മലയാളികളിലൊരാൾ ചേപ്പാട് ഏവൂർ ചിറയിൽ പടീറ്റ തിൽ രഘു- ശുഭ ദമ്പതികളുടെ ഇളയ മകൻ അഖിൽ രഘു (25) വാണെന്ന് ബന്ധുക്കൾക്ക് വിവ രം ലഭിച്ചു.

യമനിലെ സുഖോത്ര ദ്വീപിൽ നിന്ന് സഊദി അറേബ്യയിലെ ജിസാൻ തുറമുഖത്തേക്കു പോയ വാബീ എന്ന യു.എ.ഇ ചരക്കു കപ്പലാണ് ഹൂതികൾ തട്ടിയെടുത്തത്. സുഖോത്രയിലെ സഊദി ഫീൽഡ്

ആശുപത്രിയിൽ ഉപയോഗിച്ചിരുന്ന ആംബുലൻസുകൾ, മെഡിക്കൽ ഉപകരണങ്ങൾ, വാർത്താ വിനിമയ ഉപകരണങ്ങൾ, സാങ്കേതിക സുരക്ഷാ ഉപകരണങ്ങൾ എന്നിവയാണ് കപ്പലിലുണ്ടായിരുന്നത്.

യു.എ.ഇയുടെ ലിവാമറൈൻ ഷിപ്പിങ് കമ്പനിയുടെ ഉടമസ്ഥത യിലുള്ള കപ്പലിലെ സെക്കന്റ് എൻജിനീയറാണ് അഖിൽ. രണ്ടു വർഷമായി ഇവിടെ ജോലിക്കു കയറിയിട്ട്. അതിനു രണ്ടു വർ ഷം മുമ്പ് ചൈനീസ്ഷിപ്പിങ് കമ്പനിയിലായിരുന്നു ജോലി.

നാലു മാസം മുമ്പാണ് ഏറ്റവു മൊടുവിൽ അഖിൽ നാട്ടിൽ വന്നു പോയത്. അഖിൽ സംഭവ ദിവസം ഇന്ത്യൻ സമയം രാത്രി 11 മുതൽ പുലർച്ചെ ഒരു മണി വരെ ഭാര്യ ജിതിനയുമായി ഓൺലൈനിൽ സംസാരിച്ചിരിക്കെ കട്ടാകുകയായിരുന്നു. ഇതേ കമ്പനിയുടെ ഉടമസ്ഥ യിലുള്ള മറ്റൊരു കപ്പലിലെ ക്യാപ്റ്റനാണ് അഖിലിന്റെ മൂത്ത സഹോദരൻ രാഹുൽ.

വിവങ്ങൾ വീട്ടിലറിഞ്ഞത് രാഹുൽ വഴിയാണ്. അഖിലിന്റെ ഭാര്യ തിന ഉക്രൈനിലെ കീവ് മെഡിക്കൽ യൂണിവേഴ്സിസിറ്റിയി അവസാന വർഷ എം.ബി.ബി എസ് വിദ്യാർത്ഥിനിയാണ്. അഖിലിന്റെ മോചനത്തിനായ എ.എം ആരിഫ് എം.പി കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്.

യുഎഇ ചരക്ക് കപ്പൽ ഹൂതികൾ പിടിച്ചെടുത്തു, വിട്ടു നൽകിയില്ലെങ്കിൽ ബലപ്രയോഗം വേണ്ടി വരുമെന്ന് അറബ് സഖ്യം മുന്നറിയിപ്പ്