റിയാദ്: അടുത്ത ആഴ്‌ചയിൽ രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ ഇടിമിന്നലും മഴയും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വെളിപ്പെടുത്തി. തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ ഇടത്തരം മുതൽ ശക്തമായ മഴയായിരിക്കുമെന്ന് കേന്ദ്രം വിശദീകരിച്ചു.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഹായിൽ, ഖാസിം, റിയാദ്, ഷർഖിയ, മദീന, അൽ ബഹ എന്നിവിടങ്ങളിലേക്ക് മഴ വ്യാപിക്കും.
അതിശക്തമായ മഴ ആ പ്രദേശങ്ങളുടെ ഭാഗങ്ങളിൽ വെള്ളപൊക്കത്തിനു കാരണമാകുമെന്നത് ഒഴിവാക്കാനാവില്ലെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു
ബുധനാഴ്ച വൈകുന്നേരം മുതൽ ആഴ്ച അവസാനം വരെ മേൽ സൂചിപ്പിച്ച പ്രദേശങ്ങളിൽ മഴ തുടരുമെന്നാണ് പ്രതീക്ഷയെന്നാണ് പ്രാരംഭ പ്രവചനങ്ങൾ സൂചിപ്പിക്കുന്നതെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.




