കോഴിക്കോട്: മാമി തിരോധാനക്കേസില്‍ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചവരെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച്. കേസില്‍ മുമ്പ് ചോദ്യം ചെയ്ത് വിട്ടയച്ചവര്‍ക്ക് പങ്കെന്ന് സൂചനയുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാനാണ് നീക്കം. തട്ടിക്കൊണ്ടുപോകല്‍ വകുപ്പ് ചുമത്തി ക്രൈംബ്രാഞ്ച് പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
കോഴിക്കോട് സ്വദേശിയായ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മുഹമ്മദ് ആട്ടൂര്‍ എന്ന മാമിയെ 2023 ഓഗസ്റ്റ് 21നാണ് കാണാതായത്. മാമിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരിക്കാമെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച് പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ആദ്യം നടക്കാവ് പോലീസ് ആണ് കേസ് അന്വേഷിച്ചത്. കേസില്‍ വീഴ്ചകള്‍ സംഭവിച്ചതായി ആക്ഷേപം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കോഴിക്കോട് കമ്മീഷണറുടെ മേല്‍നോട്ടത്തിലുള്ള സ്‌ക്വാഡും കേസ് അന്വേഷിച്ചു. പിന്നീട് കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാക്കി കുടുംബം രംഗത്തെത്തി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
