ജിദ്ദ: നിര്‍മ്മിത ബുദ്ധിയെ അവഗണിക്കുന്നത് അപകടകരമെന്നും കാലത്തിന്റെ മറ്റത്തിനനുസരിച്ച മാറ്റം നാം ഉള്‍കൊള്ളണമെന്നും സെന്ററര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി) സംഘടിപ്പിച്ച ക്രയറ്റിവ് ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ബിസിനസ്സിന്റെ വളര്‍ച്ചക്കും മല്സരക്ഷമതക്കും നിര്‍മ്മിത ബുദ്ധി എന്ന വിഷയത്തില്‍ ഗഫൂര്‍ കൊണ്ടേട്ടി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. സ്വയം മാറാന്‍ സന്നദ്ധരായില്ലെങ്കില്‍ ജീവിതം ദുരന്തമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. പരമ്പരാഗത ബിസിനസ്സ് മേഖലയുടെ പ്രസക്തി അവസാനിച്ചുവെന്നും മല്‍സരത്തിന്റെ കാലത്ത് വിജയിച്ചേപറ്റൂ എന്നും ഗഫൂര്‍ കൊണ്ടേട്ടി കൂട്ടിച്ചേര്‍ത്തു. നിര്‍മ്മിത ബുദ്ധി ഉപയോഗപ്പെടുത്താത്ത പക്ഷം ഉല്പാദനക്ഷമതയില് കുറവ് സംഭവിക്കുമെന്നും അവസരങ്ങള്‍ നഷ്ടമാവുമെന്നും മല്‍സര രംഗത്ത് പിന്നോക്കമാവുമെന്നും ഗഫൂര്‍ പറഞ്ഞു.
സകല മേഖലകളിലും നിര്‍മ്മിത ബുദ്ധിയുടെ സാനിധ്യം വര്‍ധിച്ചു വരികയാണ്. ഭാവിയില്‍ ആവശ്യമായി വരുന്ന സ്റ്റോക് നിരീക്ഷണം, വിപണി നിരീക്ഷണം, ഓണ്‍ലൈന്‍ ബിസിനസ്സ്, ലോജിസ്റ്റിക്ക്, ആതുര ശുശ്രൂഷ, വിദ്യാഭ്യാസം തുടങ്ങി സകല മേഖലകളിലും നിര്‍മ്മിത ബുദ്ധിയുടെ സാനിധ്യം പ്രകടമാണ്.
നിര്‍മ്മിതി ബുദ്ധി ഉയര്‍ത്തുന്ന അവസരങ്ങളെ കുറിച്ച് റഷീദ് അമീര്‍ സംസാരിച്ചു. എവിടെ വെല്ലുവിളികള്‍ ഉണ്ടൊ അവിടെ അവസരങ്ങള്‍ ഉണ്ടാവുമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. വിവിധ വിഷയങ്ങളെ കുറിച്ച ഗ്രൂപ്പ് ചര്‍ച്ചകള്‍ സജീവവും ഫലപ്രദവുമായി. നിരവധി പേരുടെ സാനിധ്യംകൊണ്ട് ക്രയറ്റിവ് ലീഡര്‍ഷിപ്പ് പ്രോഗ്രാം നൂതനാനുഭവമായി.
ചടങ്ങില്‍ സിജി ചെയര്മാന് എന്‍ജീനിയര്‍ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. എ. എം അഷ്റഫ്, മുഹമ്മദ് ബൈജു, ഡോ. ഫൈസല്‍, ഫവാസ്, മുഖേഷ് ഹനീഫ തുടങ്ങിയവര്‍ സംസാരിച്ചു.
അഫാസ് ജാ അവതാരകനായിരുന്നു. ഇബ്റാഹീം ശംനാട് ഖുര്‍ആനില്‍ നിന്ന് അവതരിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
