കോഴിക്കോട് : കറന്റ് ബിൽ അടയ്ക്കാത്തതിന് അമ്മയെ ക്രൂരമായി മർദിച്ച് മകൻ. കോഴിക്കോട് നാദാപുരത്താണ് സംഭവം. പോത്തേരി വീട്ടിൽ പി സുഹറയുടെ മകൻ യാസിറിനെതിരെ പൊലീസ് കേസെടുത്തു.
വൈദ്യുതി ബിൽ അടയ്ക്കാത്തതിനാൽ കെഎസ്ഇബി ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ച് കളിയാക്കിയെന്ന് ആരോപിച്ചാണ് അമ്മയെ മർദിച്ചത്. കറന്റ് ബിൽ അടച്ചിരുന്നില്ലെന്ന് പറഞ്ഞ് മകനും അമ്മയും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ അമ്മയുടെ തല പിടിച്ച് ഭിത്തിയിൽ ഇടിക്കുകയുമായിരുന്നു. തലയ്ക്ക് പരിക്കേറ്റ സുഹറ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിന് പിന്നാലെ മകൻ യാസിർ ഒളിവിൽപ്പോയി. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
